Monday , July 22 2019
Breaking News
MSF

എം.എസ്.എഫ് എ പ്ലസ് മീറ്റ് ശ്രദ്ധയമായി

കാഞ്ഞങ്ങാട് : എം.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന എ പ്ലസ് മീറ്റ് ജില്ലയിലെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ വിഷയത്തില്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധയമായി. കാഞ്ഞങ്ങാട് യതീംഖാന ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സി.എച്ച് മുഹമ്മദ് കോയ എക്‌സിലന്‍സി അവാര്‍ഡ് നല്‍കി വിദ്യാത്ഥികളെ അനുമോദിക്കുകയും മോട്ടിവേഷന്‍ ക്ലാസ്സും നടത്തി.
എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് ആബിദ് ആറങ്ങാടിയുടെ അധ്യക്ഷതയില്‍ എം.എസ്.എഫ് നാഷണല്‍ പ്രസിഡന്റ് ടി. പി അഷ്‌റഫലി മീറ്റ് ഉത്ഘാടനം ചെയ്തു. ചന്ദ്രിക ഡയറക്ടര്‍ മെട്രോ മുഹമ്മദ് ഹാജി വിദ്യാര്‍ത്ഥികള്‍ക്ക് സി.എച്ച് മുഹമ്മദ് കോയ എക്‌സിലന്‍സി അവാര്‍ഡ് നല്‍കി. പ്രമുഖ ഇന്റര്‍നാഷണല്‍ ട്രെയിനര്‍ അഡ്വ: എ വി വാമനകുമാര്‍ മോട്ടിവേഷന്‍ ക്ലാസ്സ് നേത്രത്വം നല്‍കി.
എം.എസ്. എഫ് ജില്ലാ ജനറല്‍ സെക്രട്ടറി സി.ഐ.എ ഹമീദ് സ്വാഗതം പറഞ്ഞു.
ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി എം.മുനീര്‍ ഹാജി , അസീസ് കളത്തൂര്‍, ഹാഷിം ബംബ്രാണി, കെ.ടി.റൗഫ്, ഷാഹിദ റഷീദ്, എം.പി ജാഫര്‍,വന്‍ ഫോര്‍ അബ്ദുല്‍ റഹ്മാന്‍, എ.ഹമീദ് ഹാജി, ബഷീര്‍ വെള്ളിക്കോത്ത്, ഹാരിസ് പടല്ല, ഹംസ മുക്കൂട്, ഇര്‍ഷാദ് മൊഗ്രാല്‍, അസറുദീന്‍ എതിര്‍ത്തോട്, ഖാദര്‍ ആലൂര്‍, മുഹമ്മദ് കുഞ്ഞി ഉളുവാര്‍, നഷാത് പരവനടുക്കം,സാദിഖുല്‍ അമീന്‍, സലാം ബെളിഞ്ചം, ഷാനിഫ് നെല്ലിക്കട്ട, തസ്‌ലീന മേലാങ്കോട്, ഹസ്സന്‍ പടിഞ്ഞാര്‍, ഷഹീന്‍ കുണിയ, സിദീഖ് മഞ്ചേശ്വരം, ജാഫര്‍ കല്ലഞ്ചിറ, ജാബര്‍ ചിത്താരി, ആശിര്‍ കല്ലൂരാവി എന്നിവര്‍ സംസാരിച്ചു.

RANDOM NEWS

Rain

ജില്ലയില്‍ രണ്ടുദിവസമായി ലഭിച്ചത് കനത്ത മഴ

കാസര്‍കോട് : സമീപകാലത്തൊന്നും ലഭിക്കാത്ത തോതിലുള്ള കനത്ത മഴയാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കാസര്‍കോട് ജില്ലയില്‍ ലഭിച്ചത്. മഴ കുറഞ്ഞെങ്കിലും …