Saturday , July 20 2019
Breaking News
MSF

വിദ്യാര്‍ത്ഥികളുടെ അറബി ഭാഷ പഠിക്കാനുള്ള അവകാശ നിഷേധത്തിനെതിരെ: എം എസ് എഫ്

കാസര്‍കോട് :കാസര്‍കോട് ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ രക്ഷിതാക്കള്‍ മുഖേന അറബി ഭാഷ പഠിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ഡിക്ലറേഷന്‍ നല്‍കിയിട്ടും ഒരു നടപടിയും സ്വികരിക്കാതെ വിദ്യാര്‍ത്ഥികളുടെ അറബി ഭാഷ പഠിക്കാനുള്ള അവകാശത്തെ നിഷേധിക്കുന്ന സ്‌ക്കൂള്‍ അധികാരികള്‍ക്കെതിരെ എം എസ് എഫ് ജില്ലാ കമ്മറ്റി ഡി ഡി ഇ ക്ക് പരാതി കൈമാറി
എം എസ് എഫ് നേതാക്കളായ സംസ്ഥാന വൈസ് പ്രസിഡന്റ് ഹാഷിം ബംബ്രാണി ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോട്, ഹമീദ് സി.ഐ സഹദ് അംഗടിമുഗര്‍, അഷ്‌റഫ് ബോവിക്കാനം, റഫീഖ് വിദ്യാനഗര്‍, ഷാനിഫ് നെല്ലിക്കട്ട എന്നിവര്‍ സംബന്ധിച്ചു.ഉടന്‍ പ്രശ്‌ന പരിഹാരം ഉണ്ടാവുമെന്ന് ഡി ഡി ഇ നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി.

RANDOM NEWS

Ambikasudhan-Mangad

പരിസ്ഥിതി വിഷയങ്ങളില്‍ വിദ്യാര്‍ഥികളുടെ ഇടപെടല്‍ അനിവാര്യം: ഡോ.അംബികാസുതന്‍ മാങ്ങാട്

കുണ്ടംകുഴി: പരിസ്ഥിതി വിഷയങ്ങളില്‍ വിദ്യാര്‍ഥികളുടെ ഇടപെടല്‍ അനിവാര്യമാണെന്ന് സാഹിത്യകാരന്‍ ഡോ.അംബികാസുതന്‍ മാങ്ങാട് അഭിപ്രായപ്പെട്ടു. കുണ്ടംകുഴി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കുട്ടികളുമായി …