Tuesday , August 20 2019
Breaking News
Mukjppd

മുക്കൂട് സ്‌കൂളില്‍ മുഴുവന്‍ കുട്ടികള്‍ക്കും നോട്ടുപുസ്തകങ്ങള്‍ സൗജന്യം

മുക്കൂട്: പ്രവേശനോത്സവ ദിനത്തില്‍ സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും സൗജന്യമായി നോട്ടുപുസ്തകവും പെന്‍സിലും വിതരണം ചെയ്ത് വിദ്യാലയ വികസന സമിതി മാതൃകയായി. അധ്യാപകരുടെയും രക്ഷിതാക്കളുടെയും പൂര്‍വ വിദ്യര്‍ഥികളുടെയും സഹകരണത്തോടെ മുക്കൂട് ഗവ: എല്‍.പി.സ്‌കൂസ്‌കൂള്‍ ആണ് ഒന്നു മുതല്‍ നാലുവരെ ക്ലാസ്സുകളിലേക്കാവശ്യമായ മുഴുവന്‍ നോട്ടുപുസ്തകങ്ങളും കുട്ടികള്‍ക്ക് നല്‍കിയത്.അജാനൂര്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ പി.എ. ശകുന്തള പ്രവേശനോത്സവത്തിന്റെയും നോട്ടുപുസ്തക വിതരണത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു. പി.ടി.എ.പ്രസിഡണ്ട് പ്രീത സുരേഷ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.മദര്‍ പി.ടി.എ പ്രസിഡണ്ട് സുനിത ശാന്തകുമാര്‍, വിദ്യാലയ വികസന സമിതി വൈസ്‌ചെയര്‍മാന്‍ കെ.മൂസാന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. പ്രഥമാധ്യാപകന്‍ കെ.നാരായണ്‍ കുട്ടികള്‍ക്കുള്ള മുഖ്യമന്ത്രിയുടെ കത്ത് വിതരണം ചെയ്തു. മുക്കൂട് റെഡ്സ്റ്റാര്‍ ക്ലബ്ബ് മധുര പലഹാരം വിതരണം ചെയ്തു. ഡി.വൈ.എഫ്.ഐ. കുന്നത്ത്കടവ് യൂനിറ്റ് ഒന്നാം ക്ലാസ്സിലെ കുട്ടികള്‍ക്ക് ബാഗും കാരുണ്യ കുടുംബശ്രീ ക്രയോണ്‍സും,
പ്രീപ്രൈമറിയില്‍ പുതുതായി ചേര്‍ന്ന ദേവദര്‍ശ് 35 കൂട്ടുകാര്‍ക്കും കുടയും സമ്മാനമായി നല്‍കി. പൂര്‍വ വിദ്യാര്‍ഥികളായ അജേഷ്, അഭിലാഷ്, വിശാഖ്, പ്രതീഷ് രാഘവന്‍, അരുണ്‍ എന്നിവര്‍ ഒന്നാം ക്ലാസ്സിലെയും പ്രീ പ്രൈമറിയിലെയും കുട്ടികള്‍ക്ക് സ്ലേറ്റ്, ബാഗ്, കുട തുടങ്ങിയവ സ്‌പോണ്‍സര്‍ ചെയ്തു. അധ്യാപകരായ ജിഷ, ധനുഷ്, രത്‌നമണി, നൂര്‍ജഹാന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

RANDOM NEWS

Satelite

പാകിസ്താനില്‍നിന്ന് സാറ്റലൈറ്റ് ഫോണ്‍വിളി; എന്‍.ഐ.എ. അന്വേഷണം തുടങ്ങി

മംഗളൂരു: കര്‍ണാടകയിലേക്ക് പാകിസ്താനില്‍നിന്ന് സാറ്റലൈറ്റ് ഫോണ്‍വിളിവന്നു എന്ന സൂചനയില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) അന്വേഷണം ആരംഭിച്ചു.ബെല്‍ത്തങ്ങാടി, ചിക്മഗളൂരു എന്നിവിടങ്ങളിലേക്കാണ് …