Thursday , May 24 2018
Breaking News
Mukri

കളിയാട്ടക്കളത്തില്‍ മുക്രിപ്പോക്കറുടെ അനുഗ്രഹം

വെളളരിക്കുണ്ട്: ‘ബേജാറ് വേണ്ട ക്ടാങ്ങളേ… എന്തിനും ഏതിനും രക്ഷകനായി നമ്മള്ണ്ട്.’ കളിയാട്ടക്കളത്തില്‍ തിങ്ങിനിറഞ്ഞ ഭക്തജനങ്ങളുടെ ശിരസില്‍ത്തൊട്ട് മുക്രിപ്പോക്കര്‍ തെയ്യത്തിന്റെ അനുഗ്രഹവര്‍ഷം. മാലോംകൂലോത്ത് ഭഗവതിക്ഷേത്രത്തിലെ കളിയാട്ടത്തിന്റെ രണ്ടാംദിനത്തിലായിരുന്നു അപൂര്‍വതെയ്യത്തിന്റെ കെട്ടിയാടല്‍.

ഞായറാഴ്ച വൈകീട്ട് നിസ്‌കാരത്തറയ്ക്കടുത്തെത്തിയ പോക്കര്‍ ദേഹശുദ്ധിവരുത്തി. പിന്നെപട്ടുവിരിച്ച നിസ്‌കാരത്തറയില്‍ ധ്യാനനിരതനായി. നിസ്‌കാരം പൂര്‍ത്തിയാക്കി വാളും പരിചയുമെടുത്ത് ഭക്തജനങ്ങല്‍ക്കിടയിലേക്ക്. ദണ്ഡ്യങ്ങാനത്ത് ഭഗവതി, മണ്ഡലത്ത് ചാമുണ്ഡി, വിഷ്ണുമൂര്‍ത്തി എന്നീ തെയ്യങ്ങള്‍ ഈസമയം അരങ്ങുവാണ് ഭക്തര്‍ക്ക് അരിയും കുറിയും നല്‍കിയനുഗ്രഹിച്ചു. മലബാര്‍ മാപ്പിളഭാഷയിലാണ് മുക്രി
പ്പോക്കര്‍ ഭക്തജനങ്ങളെ അനുഗ്രഹിക്കുന്നത്. മാവിലന്‍സമുദായത്തല്‍പ്പെട്ടവരാണ് പാരമ്പര്യമായി ഈ തെയ്യം കെട്ടുന്നത്. ദേശരക്ഷകനെന്ന് വിശ്വസിക്കുന്ന പോക്കര്‍ മറ്റ് തെയ്യങ്ങള്‍ക്കുമുന്‍പില്‍ വാള്‍പ്പയറ്റ് നടത്തുന്ന ചടങ്ങുണ്ട്. ദക്ഷിണനല്‍കുന്നവരെ വാളും പരിചയും ശിരസില്‍ത്തൊട്ട് അനഗ്രഹിക്കുന്നു. ബാലിക്കടക്കത്ത് കുടുംബത്തിന്റെ തറവാട് ക്ഷേത്രമാണ് മാലോംകൂലോം. ഇവിടുത്തെ കാര്യകര്‍ത്താവായിരുന്നു നീതിമാനായ പോക്കറെന്നാണ് വിശ്വാസം. അപമൃത്യുവിനിരയായ പോക്കര്‍ മരണത്തിനുശേഷം കൂലോത്തെ തെയ്യങ്ങള്‍ക്കൊപ്പം ഇടംനേടി. പെരിയാട്ട് കണ്ടരെന്ന അപൂര്‍വതെയ്യവും ഇവിടെ ഞായറാഴ്ച പുലര്‍ച്ചെ കെട്ടിയാടി. കുറത്തി, കുണ്ടാര്‍ചാമുണ്ഡി, ചെറിയഭഗവതി, അഞ്ചണങ്ങുംഭൂതം, പാടാര്‍കുളങ്ങര ഭഗവതി, ഗുളികന്‍, ചാമുണ്ഡേശ്വരി എന്നീ തെയ്യങ്ങളും കെട്ടിയാടി.

 

RANDOM NEWS

Court

മൂന്നുവയസുകാരനെ ചിരവകൊണ്ട് അടിച്ചുകൊലപ്പെടുത്തിയ കേസില്‍ പിതാവ് കുറ്റക്കാരന്‍

കാസര്‍കോട് : മദ്യലഹരിയിലെത്തി മൂന്നുവയസുകാരനെ ചിരവ കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ കേസില്‍ പിതാവ് കുറ്റക്കാരനന്ന് കോടതി കണ്ടെത്തി. പാണത്തൂര്‍ മൈലാട്ടി …