Saturday , November 25 2017
Breaking News
Muliyar

മുളിയാര്‍ കൂട്ടായ്മ ഓണം ഫെസ്റ്റ് 2017 സംഘടിപ്പിച്ചു

ദുബൈ: മുളിയാര്‍ പഞ്ചായത്തിലെ പ്രവാസികളുടെ കൂട്ടായ്മയായ മുളിയാര്‍ കൂട്ടായ്മയുടെ ഓണം-കുടുംബ സംഗമം ഓണം ഫെസ്റ്റ് സംഘടിപ്പിച്ചു. അജ്മാന്‍ നാലുകെട്ട് റസ്റ്റോറന്റില്‍ വെച്ച് നടന്ന പരിപാടിയുടെ ഉദ്ഘാടനം ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് അഡ്വ വൈ എ റഹിം നിര്‍വ്വഹിച്ചു. ഇന്ത്യന്‍ അസോസിയേഷന്‍ ട്രഷറര്‍ വി നാരായണന്‍ നായര്‍ മുഖ്യാതിഥിയായിരുന്നു. കണ്‍വീനര്‍ രാഘവന്‍ മുണ്ടകൈ, വനിതാവിഭാഗം രാധ ഗോപാല്‍, ഓഡിറ്റര്‍ ബാലചന്ദ്രന്‍ കോട്ടൂര്‍ സംസാരിച്ചു. പ്രസിഡണ്ട് സന്തോഷ് നരിക്കോല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കൂട്ടായ്മ ജനറല്‍ സെക്രട്ടറി ദിപിന്‍ ഇരിയണ്ണി സ്വാഗതവും ട്രഷറര്‍ ഉദയന്‍ കോട്ടൂര്‍ നന്ദിയും പറഞ്ഞു. രഞ്ജിത്ത് കോടോത്ത് വിശിഷ്ടാതിഥികളെ വേദിക്കു പരിചയപ്പെടുത്തി. കൂട്ടായ്മ അംഗങ്ങള്‍ക്കുള്ള നോര്‍ക്ക കാര്‍ഡ് വിതരണം പ്രസന്നന്‍ ഇരിയണ്ണി, രവി നരിക്കോല്‍, കുഞ്ഞിക്കണ്ണന്‍ മുണ്ടക്കൈ എന്നിവര്‍ക്ക് നല്‍കി അഡ്വ. വൈ എ റഹിം നിര്‍വ്വഹിച്ചു.
ഘോഷയാത്രയോടുകൂടി ആരംഭിച്ച പരിപാടിയില്‍ അംഗങ്ങള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളായ തിരുവാതിര, കോല്‍ക്കളി, കൊയ്ത്തുപാട്ട്, ഡാന്‍ഡിയ, സിനിമാറ്റിക് ഡാന്‍സ് എന്നിവയും ഉണ്ടായിരുന്നു. വിഭവ സമൃദ്ധമായ ഓണസദ്യക്കു ശേഷം യു എ ഇ ഫ്രണ്ട് മ്യൂസിക്കല്‍ ലൈവ് അവതരിപ്പിച്ച ഗാനമേളയും പരിപാടിക്ക് മിഴിവേകി. ചന്ദ്രന്‍ ബി സി, സുകുമാരന്‍ കുണിയേരി, മണി ബേപ്പ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Muliyar

RANDOM NEWS

Dubai

മസ്ജിദുല്‍ ഖിളര്‍ മാണിമൂല ഗള്‍ഫ് കമ്മറ്റി സാരഥികള്‍

ദുബൈ :മസ്ജിദുല്‍ ഖിളര്‍ മാണിമൂല ഗള്‍ഫ് കമ്മറ്റി വാര്‍ഷിക ജനറല്‍ ബോഡിയില്‍ പ്രസിഡന്റ് അബ്ദുല്‍ അസീസ് മണിമൂലയുടെ നേതൃത്വത്തില്‍ പുതിയ …