Tuesday , August 20 2019
Breaking News

കല്ല്യോട്ടെ ഇരട്ടക്കൊലയ്ക്ക് എതിരായ വിധിയെഴുത്താണ് ഉണ്ണിത്താന്റെ വിജയമെന്ന് മുല്ലപ്പള്ളി

Mullapallyകാസര്‍കോട് : രാജ്‌മോഹന്‍ ഉണ്ണിത്താന്റെ വിജയം കല്ല്യോട്ടെ ഇരട്ടക്കൊലയ്ക്ക് എതിരായ ജനകീയ വിധിയെഴുത്താണെന്ന് കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഡി സി സി ഓഫീസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വടകരയില്‍ കെ മുരളീധരന്റെ വിജയത്തിനു പിന്നിലും അക്രമരാഷ്ട്രീത്തിനു തെിരായ ജനവികാരമാണ്. ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന്റെ പരാജയം അവിശ്വസനീയമാണ്. പരാജയത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തും. പ്രൊഫ. കെ വി തോമസ് അധ്യക്ഷനായ സമിതിയില്‍ പി സി വിഷ്ണുനാഥ്, കെ പി കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ അംഗങ്ങളായിരിക്കും. സൈബര്‍ മേഖലയില്‍ കോണ്‍ഗ്രസ് നേതാക്കളെ സ്വഭാവഹത്യ നടത്താന്‍ അനുവദിക്കില്ല. പാര്‍ട്ടി അച്ചടക്കം ലംഘിച്ച് സൈബര്‍ ലോകത്ത് ഇടപെടുന്നത് അനുവദിക്കാനാകില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

എ കെ ആന്റണിക്കെതിരായ സൈബര്‍ ആക്രമണങ്ങളെക്കുറിച്ച് അന്വേഷിക്കും. കുറ്റക്കാരെ യാതൊരു കാരണവശാലും വെറുതെ വിടില്ല. സമൂഹ മാധ്യമങ്ങള്‍ പലപ്പോഴും പാര്‍ട്ടി തിരഞ്ഞെടുപ്പിന്റെ ഗതി നിര്‍ണ്ണയങ്ങള്‍ തീരുമാനിക്കുന്ന കാലമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RANDOM NEWS

Arrested

കര്‍ണാടക കെ എസ് ആര്‍ ടി സി ബസില്‍ കടത്തുകയായിരുന്ന ഒന്നരകിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

ഉപ്പള: മംഗലാപുരത്ത് നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട് ബസ്സില്‍ കടത്തുകയായിരുന്ന ഒന്നര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. …