Tuesday , August 20 2019
Breaking News

കല്യോട്ട് സമാധാനം നിലനിര്‍ത്തണം മുല്ലപ്പള്ളി രാമചന്ദ്രന്‍

Mullapally-Ramachandranപെരിയ : കല്യോട്ട് സമാധാനാന്തരീക്ഷം പുന;സ്ഥാപിക്കാന്‍ സര്‍ക്കാന്‍ തയ്യാറാകാത്തതില്‍ ദുരൂഹതയുണ്ടെന്നും കോണ്‍ഗ്രസ് സമാധാനത്തിനായി ആഹ്വാനം ചെയ്യുകയാണെന്നും കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
കല്യോട്ട് ഉള്‍പ്പെടുന്ന മൂന്ന് ബൂത്തുകളുടെ കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാട്ടില്‍ സ്വൈരജീവിതത്തിനായി കോണ്‍ഗ്രസ് പ്രതിജ്ഞാബദ്ധമാണെന്നും സമാധാനത്തിന്റെ പാര്‍ട്ടി കോണ്‍ഗ്രസ് മാത്രമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും വീടുകള്‍ മുല്ലപ്പള്ളി സന്ദര്‍ശിച്ചു. സി.പി.എം. നേതാക്കളുടെ നിര്‍ദേശപ്രകാരം നിരപരാധികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് കള്ളക്കേസില്‍ ഉള്‍പ്പെടുത്തി ജയിലിലടയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കൊലപാതക്കേസ് സി.ബി.ഐ. അന്വേഷിക്കുന്നതുവരെ പാര്‍ട്ടിക്ക് വിശ്രമമില്ലെന്നും പ്രവര്‍ത്തകര്‍ക്കുനേരേയുള്ള കള്ളക്കേസുകള്‍ നിയമപരമായി നേരിടാന്‍ കെ.പി.സി.സി. കൂടെയുണ്ടാകുമെന്നും അദ്ദേഹം ഉറപ്പു നല്‍കി.
നാട്ടില്‍ അക്രമം നടത്തി അരാജകത്വം സൃഷ്ടിച്ച് പ്രകോപനം ഉണ്ടാക്കി രക്തസാക്ഷികളെ സൃഷ്ടിക്കാന്‍ സി.പി.എം. ഗൂഢാലോചന നടത്തുകയാണെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരുതിയിരിക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. അക്രമികള്‍ തകര്‍ത്ത വാദ്യകലാസംഘം ഓഫീസ്, സ്തൂപം, പോലീസ് മര്‍ദനത്തില്‍ പരിക്കേറ്റ കുടുംബാംഗങ്ങള്‍ എന്നിവരെയും മുല്ലപ്പള്ളി സന്ദര്‍ശിച്ചു. കുടുംബയോഗത്തില്‍ ജനാര്‍ദനന്‍ കല്യോട്ട് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി കെ.പി.കുഞ്ഞിക്കണ്ണന്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ഡി.സി.സി. പ്രസിഡന്റ് ഹക്കീം കുന്നില്‍, അഡ്വ. സി.കെ.ശ്രീധരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

RANDOM NEWS

Arrested

കര്‍ണാടക കെ എസ് ആര്‍ ടി സി ബസില്‍ കടത്തുകയായിരുന്ന ഒന്നരകിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

ഉപ്പള: മംഗലാപുരത്ത് നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട് ബസ്സില്‍ കടത്തുകയായിരുന്ന ഒന്നര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. …