Tuesday , August 20 2019
Breaking News
ullappally

സംസ്ഥാനത്ത് സി പി എമ്മിന്റെ ആരാച്ചാര്‍ മുഖ്യമന്ത്രി : മുല്ലപ്പള്ളി രാമചന്ദ്രന്‍

പെരിയ : സംസ്ഥാനത്തു സിപിഎമ്മിന്റെ ആരാച്ചാര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയായിരിക്കുമെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത്‌ലാലിന്റെയും കുടുംബങ്ങളെ സഹായിക്കുന്നതിനായി യുഡിഎഫ് സമാഹരിച്ച സഹായനിധി കൈമാറുകയായിരുന്നു അദ്ദേഹം. കമ്യൂണിസ്റ്റ് പാര്‍ട്ടി പിറവിയെടുത്ത പാറപ്രത്തെ മനുഷ്യന്റെ കൈകൊണ്ടു തന്നെ ഈ പ്രസ്ഥാനത്തിന്റെ ഉദകക്രിയയും നടക്കും.

സംസ്ഥാനത്ത് അക്രമരാഷ്ട്രീയത്തിന്റെ അടിവേരുകള്‍ പിഴുതെടുക്കുന്നതുവരെ കോണ്‍ഗ്രസിനും യുഡിഎഫിനും വിശ്രമമില്ല വാളെടുക്കാന്‍ വേണ്ടി പ്രവര്‍ത്തകരെ ആഹ്വാനം ചെയ്ത മുഖ്യമന്ത്രി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജനരോക്ഷത്തിന്റെ അഗ്‌നിനാളങ്ങളേറ്റുവാങ്ങി. 36 മാസം കൊണ്ട് 31 രാഷ്ട്രീയകൊലപാതകങ്ങളും 18 കര്‍ഷക ആത്മഹത്യകളുമാണ് പിണറായി സര്‍
ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി ശൈലി മാറ്റാന്‍ തയാറായില്ലെങ്കില്‍ ജനങ്ങള്‍ മാറ്റിക്കുമെന്നും ബംഗാളിലെയും ത്രിപുരയിലെയും അനുഭവം കേരളത്തിലും സി പി എമ്മിനെ കാത്തിരിക്കുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

അഭിമന്യുവിന്റെ കൊലപാതകം ആഘോഷമാക്കിയ സിപിഎം അഭിമന്യുവിന്റെ കുടുംബത്തിനായി പിരിച്ച തുകയുടെ കണക്ക് ഇതുവരെ അവതരിപ്പിച്ചിട്ടില്ലെന്നും കൃപേഷിന്റെയും ശരത്‌ലാലിന്റെയും കുടുംബസഹായ ഫണ്ടിന്റെ കാര്യത്തില്‍ യു ഡി എഫ് കാണിച്ച മാതൃക സി പി എമ്മും പിന്തുടരണമെന്നും അദ്ദേഹം ആവശ്യപ്പെ്ടടു.

കൃപേഷിന്റെ അച്ഛന്‍ പി.കൃഷ്ണനു 32,07,095 രൂപയുടെ ചെക്കും ശരത്‌ലാലിന്റെ അച്ഛന്‍ പി.കെ.സത്യനാരായണനു 32,07,096 രൂപയുടെ ചെക്കും മുല്ലപ്പള്ളി കൈമാറി. ഇതുള്‍പ്പെടെ 80 ലക്ഷം രൂപ വിവിധ സംഘടനകളുടെ സഹായമായി ശരത്‌ലാലിന്റെ കുടുംബത്തിനും ഹൈബി ഈഡന്‍ തണല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ചു നല്‍കിയ 20 ലക്ഷം രൂപയുടെ വീടുള്‍പ്പെടെ 1 കോടി രൂപയുടെ സഹായം കൃപേഷിന്റെ കുടുംബത്തിനും ലഭിച്ചതായി ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍ പറഞ്ഞു.

യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എം.സി.കമറുദീന്‍ അധ്യക്ഷത വഹിച്ചു. നിയുക്ത എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീര്‍, കെപിസിസി ജനറല്‍ സെക്രട്ടറി കെ.പി.കുഞ്ഞിക്കണ്ണന്‍, സെക്രട്ടറി ജി.രതികുമാര്‍ മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി.അഹമ്മദലി, ജില്ലാ ജനറല്‍ സെക്രട്ടറി എ.അബ്ദുല്‍ റഹ്മാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ullappally ullappally-1

RANDOM NEWS

Arrested

കര്‍ണാടക കെ എസ് ആര്‍ ടി സി ബസില്‍ കടത്തുകയായിരുന്ന ഒന്നരകിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

ഉപ്പള: മംഗലാപുരത്ത് നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട് ബസ്സില്‍ കടത്തുകയായിരുന്ന ഒന്നര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. …