Monday , September 24 2018
Breaking News
Kanhangad

കാഞ്ഞങ്ങാട് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ബഹളം

കാഞ്ഞങ്ങാട്: ഓഡിറ്റ് റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചുവെന്ന ആരോപണത്തെ ചൊല്ലി കാഞ്ഞങ്ങാട് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ പോര്‍വിളിച്ചു. ബഹളം രൂക്ഷമായതോടെ അജണ്ടകള്‍ ചര്‍ച്ച കൂടാതെ പാസാക്കിയതായി അറിയിച്ച് ചെയര്‍മാന്‍ യോഗം പിരിച്ചുവിട്ടു. നഗരസഭയിലെ വിവിധ പദ്ധതികളുടെ ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ പൂഴ്ത്തിവച്ചതായി നേരത്തെ പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇതിനിടയിലാണ് ഇന്നു കൗണ്‍സില്‍ യോഗം വിളിച്ചുചേര്‍ത്തത്. പ്രതിപക്ഷ ആരോപണവും യോഗം അജണ്ടയായി ചേര്‍ത്തിരുന്നു. യോഗ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാനായി മാധ്യമ പ്രവര്‍ത്തകരും എത്തിയിരുന്നു. യോഗം ആരംഭിച്ചതോടെ പ്രതിപക്ഷം പ്രശ്നം ഉന്നയിച്ചു. ഇതോടെ ഭരണപക്ഷ കൗണ്‍സിലര്‍, ചെയര്‍മാന്റെ ചേംബറിനു മുന്നിലെത്തി പ്രതിപക്ഷത്തോട് വെല്ലുവിളി നടത്തിയതാണ് ബഹളത്തിനു തുടക്കമായത്. തുടര്‍ന്ന് ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്കുതര്‍ക്കം മൂര്‍ച്ഛിക്കുകയും ബഹളം വയ്ക്കുകയുമായിരുന്നു. പ്രതിപക്ഷം ഒന്നടങ്കം നടുത്തളത്തിലിറങ്ങിയതോടെ കയ്യാങ്കളിയുടെ വക്കുവരെയെത്തി. ഇതിനിടയില്‍ ചെയര്‍മാന്‍ പ്രസ് ഗ്യാലറിയില്‍ ഉണ്ടായിരുന്ന പത്രലേഖകരെ കുറ്റപ്പെടുത്തുകയും യോഗം പിരിച്ചുവിടുന്നതായി അറിയിക്കുകയുമായിരുന്നു.

RANDOM NEWS

SYS

ലക്ഷ്യം 50 ശതമാനം മെമ്പര്‍ഷിപ്പ് വര്‍ധനവ്; അപലോഡിംഗിന് 15 കേന്ദ്രങ്ങള്‍:; കേരള മുസ്‌ലിം ജമാഅത്ത് മഞ്ചേശ്വരം സജ്ജീകരണം ആവേശമായി

മഞ്ചേശ്വരം: ഒക്‌ടോബര്‍ 5ന് നടക്കുന്ന മെമ്പര്‍ഷിപ്പ് ദിനം വിജയിപ്പിക്കുന്നതിന് കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എഫ് …