Monday , July 22 2019
Breaking News

രാജി സന്നദ്ധത അറിയിച്ചു, തെറ്റുപറ്റിയെന്ന് കരുതുന്നില്ല- പി.കെ ശ്യാമള

കണ്ണൂര്‍: പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ രാജിസന്നദ്ധത പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ടെന്ന് ആന്തൂര്‍ നഗരസഭഅധ്യക്ഷ പി.കെ ശ്യാമള. എനിക്ക് ഇഷ്ടമുണ്ടെങ്കില്‍ ഇരിക്കാനും അല്ലെങ്കില്‍ ഇറങ്ങിപ്പോകാനും പറ്റില്ല. എന്നെ ഈ സീറ്റിലിരുത്തിയതും ഞാന്‍ എത്ര വീക്കാണെന്ന് തീരുമാനിക്കേണ്ടതും ആ സ്ഥാനത്ത് തുടരണോ എന്നും തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
സാജന്‍ ആത്മഹത്യ ചെയ്ത വിഷയത്തില്‍ തന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും വീഴ്ചയുണ്ടായതായി കരുതുന്നില്ലെന്നും അവര്‍ പറഞ്ഞു. വിമര്‍ശനങ്ങളെയെല്ലാം ഉള്‍ക്കൊണ്ട് പാര്‍ട്ടിക്ക് വേണ്ടി താന്‍ രാജിവെക്കുമെന്നാണ് പി.കെ ശ്യാമള പറയുന്നത്. അതല്ല തുടരാനാണ് പാര്‍ട്ടി പറയുന്നതെങ്കില്‍ അതിനും സന്നദ്ധയാണെന്നും അവര്‍ പറഞ്ഞു.

RANDOM NEWS

Ramesh-chennithala

യൂണി.കോളേജ്: ഉപസമിതിയില്‍ സി.പി.എം മാത്രം; ഗവര്‍ണര്‍ ഇടപെടണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷം. പി.എസ്.സി നിയമനങ്ങള്‍ …