Monday , February 19 2018
Breaking News
Nileshwer

മലിനജലം ഉപയോഗിച്ചു; നീലേശ്വരത്ത് ഓഡിറ്റോറിയം നഗരസഭാ പൂട്ടി സീല്‍ ചെയ്തു

Nileshwerനീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരര്‍കാവ് ദേവസ്വത്തിന്റെഉടമസ്ഥതയിലുള്ള ശ്രീവത്സം ഓഡിറ്റോറിയത്തിന്റെ വാട്ടര്‍ടാങ്കില്‍ ചത്ത പെരുച്ചാഴിയുടേതെന്ന് തോന്നുന്ന ജീര്‍ണ്ണാവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ജനങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നഗരസഭാ ആരോഗ്യ വിഭാഗം മിന്നല്‍ പരിശോധന നടത്തി മലിനീകരണം ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് നഗരസഭാ സെക്രട്ടറിയുടെ ഉത്തരവ് പ്രകാരം സ്ഥാപനം അടച്ചു പൂട്ടി സീല്‍ ചെയ്തു. ഓഡിറ്റോറിയത്തില്‍ ഭക്ഷണം തയ്യാറാക്കുന്നതിനും ഈ ടാങ്കിലെ വെള്ളമാണ് ഉപയോഗിക്കുന്നതെന്ന് കണ്ടെത്തി. താലൂക്കാശുപത്രി ആരോഗ്യ വിഭാഗവും, നഗരസഭാ ആരോഗ്യവിഭാഗവും നടത്തിയ പരിശോധനയില്‍ വാട്ടര്‍ ടാങ്കിലും ടാപ്പിലും അഴുകിയ നിലയില്‍ എല്ലും തോലുമടങ്ങിയ പെരുച്ചാഴിയുടേതെന്ന് തോന്നുന്ന അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. നീലേശ്വരം നഗരസഭാ ആരോഗ്യ വിഭാഗവും, ഭക്ഷ്യസുരക്ഷാ വിഭാഗവും വെള്ളത്തിന്റെ സാമ്പിള്‍ വിശദമായ പരിശോധനയ്ക്കായി അയച്ചു. ലാബ് ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ട് കിട്ടുന്ന മുറയ്ക്ക് ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്ന് നഗരസഭാ അധികൃതര്‍ അറിയിച്ചു.

ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ അടിയന്തര യോഗം നഗരസഭാ ചെയര്‍മാന്‍ പ്രൊഫ.കെ.പി.ജയരാജന്റെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്നു. നഗരസഭാ പ്രദേശത്തെ ഓഡിറ്റേറിയങ്ങളിലെയും ഹോട്ടലുകളിലെയും കുടിവെള്ള സ്രോതസുകള്‍ അടിയന്തരമായി പരിശോധിച്ച് സുരക്ഷ ഉറപ്പു വരുത്തുന്നതിന് നഗരസഭാ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. യോഗത്തില്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ തോട്ടത്തില്‍ കുഞ്ഞിക്കണ്ണന്‍, പി.വി.രാധാകൃഷ്ണന്‍, കെ.പ്രകാശന്‍, എം.വി.വനജ എന്നിവര്‍ പങ്കെടുത്തു.

RANDOM NEWS

-----------

എന്‍ഡോസല്‍ഫാന്‍ ; സുപ്രീം കോടതി വിധി നടപ്പാക്കാത്ത സര്‍ക്കാര്‍ ഇരകളോട് കാട്ടുന്നത് കടുത്ത ക്രൂരത – എം.എം.ഹസന്‍

വിദ്യാനഗര്‍:സുപ്രീം കോടതി വിധി ഒരു വര്‍ഷം കഴിഞ്ഞും നടപ്പാക്കാത്ത സര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്‍ ഇരകളോട് കാട്ടുന്നത് കടുത്ത ക്രൂരതയാണെന്ന് കെ.പി.സി.സി.പ്രസിഡന്റ് എം.എം.ഹസന്‍ …