Friday , November 16 2018
Breaking News
Abhimanue

അഭിമന്യു വധം: അന്വേഷണം അസി. കമ്മീഷണര്‍ക്ക് കൈമാറി

കൊച്ചി: അഭിമന്യു വധക്കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. സെന്‍ട്രല്‍ സി ഐ അനന്ത്ലാല്‍ ആയിരുന്നു കേസ് അന്വേഷിച്ചിരുന്നത്. ഇദ്ദേഹത്തെയാണ് മാറ്റിയത്.

കണ്‍ട്രോള്‍ റൂം അസിസ്റ്റന്റ് കമ്മീഷണര്‍ എസ് ടി സുരേഷ് കുമാറിനാണ് അന്വേഷണച്ചുമതല നല്‍കിയിട്ടുള്ളത്. അന്വേഷണം കൂടുതല്‍ വിപുലപ്പെടുത്താനാണ് ഉദ്യോഗസ്ഥനെ മാറ്റിയത്.

അഭിമന്യുവിനെ കുത്തിയെന്ന് സംശയിക്കുന്ന മുഹമ്മദ് ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോള്‍ ഒളിവിലാണ്. കോളേജില്‍ പോസ്റ്റര്‍ ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് അഭിമന്യൂവിന്റെ കൊലപാതകത്തില്‍ കലാശിച്ചത്.

RANDOM NEWS

Highcourt

ശബരമിലയില്‍ മാധ്യമങ്ങളെ തടയരുതെന്ന് ഹൈക്കോടതി

കൊച്ചി: ശബരമിലയില്‍ യഥാര്‍ത്ഥ ഭക്തരേയും മാധ്യമങ്ങളെയും തടയരുതെന്ന് ഹൈക്കോടതിയുടെ നിര്‍ദേശം. ശബരിമലയില്‍ നടക്കുന്നത് എന്താണെന്ന് അറിയാന്‍ പൊതുജനങ്ങള്‍ക്ക് അവകാശമുണ്ട്. അതുകൊണ്ട് …