Sunday , December 16 2018
Breaking News
Abiman

അഭിമന്യുവിനെ കൊലപ്പെടുത്തിയത് മുഹമ്മദ് ഷഹീമെന്ന് കുറ്റപത്രം

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയത് പള്ളുരുത്തി സ്വദേശി മുഹമ്മദ് ഷഹീമെന്ന് കുറ്റപത്രം. സനീഷ് എന്നയാള്‍ കുത്തിപരിക്കേല്‍പ്പിച്ചതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൊല്ലപ്പെട്ടിട്ട് 90 ദിവസം തികയാന്‍ ഒരാഴ്ച മാത്രം ശേഷിക്കേ കുറ്റപത്രം തിങ്കളാഴ്ച കോടതിയില്‍ സമര്‍പ്പിക്കും.

അക്രമത്തില്‍ നേരിട്ട് പങ്കെടുത്ത 16 പേര്‍ക്കെതിരെയാണ് പോലീസ് ആദ്യം കുറ്റപത്രം സമര്‍പ്പിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് നിലവില്‍ 20 പേര്‍ അറസ്റ്റിലായിട്ടുണ്ട്. എട്ട് പേര്‍ക്കുവേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതില്‍ ക്യാമ്പസ് ഫ്രണ്ട് ജില്ലാ നേതാവായ ഒരാള്‍ നേരത്തേ കീഴടങ്ങി..

ഗൂഡാലോചനയില്‍ ഉള്‍പ്പെട്ടവരേയും പ്രതികളെ സഹായിച്ചവരേയും ഉള്‍പ്പെടുത്തി രണ്ടാമത്തെ കുറ്റപത്രവും ഉടന്‍ സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നിക്കം.

ജൂലായ് ഒന്നിന് പുലര്‍ച്ചെയാണ് മഹാരാജാസ് കോളേജ് വിദ്യാര്‍ഥി അഭിമന്യു കൊല്ലപ്പെട്ടത്. ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ സ്വാഗതം ചെയ്യാനുള്ള തയ്യാറെടുപ്പുകള്‍ക്കിടെ ക്യാമ്പസിന് പുറത്തുനിന്നുള്ള സംഘവുമായുള്ള വാക്കേറ്റത്തിനിടെയാണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായുരുന്ന മറ്റ് രണ്ട് സഹപാഠികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

RANDOM NEWS

Archery

മികച്ച കായികതാരങ്ങളെ വാര്‍ത്തെടുക്കാന്‍ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കഴിയണം: മന്ത്രി ഇ.ചന്ദ്രശേഖരന്‍

കുമ്പളപ്പള്ളി : മലയോര മേഖലയിലെ സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെ എല്ലാവിധ സൗകര്യങ്ങളോടും ഉയര്‍ത്തികൊണ്ടുവരാനുള്ള ശ്രമമുണ്ടാകുമെന്നു റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍. ജില്ലാ ആര്‍ച്ചറി …