Wednesday , June 19 2019
Breaking News
Accused

കര്‍ണാടക സ്വദേശിനിയുടെ കൊല : പ്രതി ചന്ദ്രു രമേശ് അറസ്റ്റില്‍

കാസര്‍കോട് : കര്‍ണാടക ഹുബ്ലി സ്വദേശിനിയും വിദ്യാനഗര്‍ ചാല റോഡിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരിയുമായ സരസ (35)ുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടക ബെല്‍ഗാം കാസ്ബാഗ് കരേ കോപ്പ കളന്തൂര്‍ സ്വദേശി ചന്ദ്രു രമേശ് കാംബ്ല എന്ന സുനില്‍ (32)ആണ് അറസ്റ്റിലായത്. എ എസ് പി ഡി ശില്‍പ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് പ്രതിയുടെ അറസ്റ്റ് വിവരം പുറത്തുവിട്ടത്.

കര്‍ണാടക ഷിമോഗയില്‍ വെച്ചാണ് പ്രതിയെ എസ് പി യുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡ് കഴിഞ്ഞ ദിവസം പിടികൂടിയത്. മദ്യലഹരിയില്‍ സരസുവുമായി വാക്കുതര്‍ക്കമുണ്ടാവുകയും ഇതിനിടയില്‍ തല ചുമരില്‍ ഇടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. അഞ്ചുമാസത്തോളമായി ചന്ദ്രു സരസുവിനൊപ്പമായിരുന്നു താമസിച്ചു വന്നിരുന്നത്.

ഇക്കഴിഞ്ഞ ഡിസംബര്‍ 20 നു വ്യാഴാഴ്ച രാവിലെയാണ് സരസുവിനെ മുറിക്കകത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊലപാതകത്തിനു ശേഷം ഇന്റര്‍ലോക്ക് ഉടമയ്ക്ക് മുറിയുടെ താക്കോല്‍ ഏല്‍പ്പിച്ച് നാട്ടിലേക്ക് പോകുന്നു രണ്ടു ദിവസം കഴിഞ്ഞ് മടങ്ങുമെന്നും പറഞ്ഞാണ് ചന്ദ്രു പോയത്. എന്നാല്‍ രണ്ടു ദിവസം കവിഞ്ഞിട്ടും തിരിച്ചെത്താത്തിനെ തുടര്‍ന്ന് ഇയാളുടെ ഫോണില്‍ ഉടമ ബന്ധപ്പെട്ടെങ്കിലും സ്വിച്ച്ഡ് ഓഫ് ചെയ്ത നിലയിലായിരുന്നു. പണി സാധനങ്ങള്‍ എടുക്കാനായി ഉടമ സ്ഥലത്തെത്തി മുറി തുറന്നു നോക്കിയപ്പോഴാണ് സരസുവിന്റെ മൃതദേഹം കണ്ടെത്തിയത്. ഉടന്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

പ്രതിയെ കണ്ടെത്താന്‍ കര്‍ണാടകയിലും മറ്റും പോലീസ് ഊര്‍ജ്ജിത അന്വേഷണം നടത്തുന്നതിനിടെയാണ് ഷിമോഗയില്‍ വെച്ച് ചന്ദ്രു പിടിയിലായത്.

കാസര്‍കോട് സി ഐ വി വി മനോജ്, എസ് ഐ അജിത്ത് കുമാര്‍, എ എസ് ഐ മാരായ കെ എം ജോണ്‍, പ്രദീപ്കുമാര്‍, നാരായണന്‍, പോലീസ് ഉദ്യോഗസ്ഥരായ ലക്ഷ്മി നാരായണന്‍, രാജേഷ്, മനു, ലതീഷ്, ഷിജിത്ത്, രതീശ്, ശ്രീകാന്ത്, ശിവകുമാര്‍ തുടങ്ങിയവരാണ് അന്വേഷണ സം ഘത്തിലുണ്ടായിരുന്നത്.

Accused-1 Accused-2

RANDOM NEWS

P-Karunakaran-M-P-1

കൈക്കൂലി വാങ്ങിയ ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കണം: പി കരുണാകരന്‍

കാസര്‍കോട് : കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ രോഗികളോട് കൈക്കൂലി ആവശ്യപ്പെട്ട ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി …