Sunday , December 16 2018
Breaking News
Arrested

യുവാവിനെ കല്ലിട്ടു കൊന്ന കേസ്; പ്രതികളെ ചെര്‍ക്കളയിലെത്തിച്ച് തെളിവെടുത്തു

ചെര്‍ക്കള: അന്യ സംസ്ഥാന തൊഴിലാളിയെ മര്‍ദ്ദിച്ചും നെഞ്ചത്ത് കല്ലിട്ടും കൊന്ന കേസില്‍ അറസ്റ്റിലായ പ്രതികളെ കൃത്യം നടന്ന സ്ഥലത്തെത്തി തെളിവെടുത്തു. കര്‍ണ്ണാടക, ബല്‍ഗാം, മണിഹാല, സുരേബാന്‍ റോഡിലെ കമ്മാറ ഹൗസില്‍ അയ്യപ്പന്റെ മക്കളായ അക്കണ്ടപ്പ എന്ന കുള്ളന്‍ (30), വിട്ല (33) എന്നിവരെയാണ് ചെര്‍ക്കള, വി.കെ പാറയിലെത്തിച്ച് വിദ്യാനഗര്‍ സി.ഐ ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തില്‍ തെളിവെടുപ്പു നടത്തിയത്. വിവരമറിഞ്ഞ് നാട്ടുകാരും സ്ഥലത്ത് എത്തിയിരുന്നു.മൂന്നുപേരും കൊല നടന്ന ആഗസ്ത് ആറിനു വൈകുന്നേരം സ്ഥലത്ത് ഒത്തു കൂടിയതും മദ്യലഹരിക്കിടയില്‍ ഉണ്ടായ തര്‍ക്കവും സംബന്ധിച്ച കാര്യങ്ങള്‍ പ്രതികള്‍ പൊലീസിനു വിവരിച്ചു കൊടുത്തു.

RANDOM NEWS

K-M-Ahammed

കെ.എം. അഹ്മദ് അനുസ്മരണവും അവാര്‍ഡ് ദാനവും 17ന്

കാസര്‍കോട്: മാധ്യമ, സാഹിത്യ, സാംസ്‌കാരിക മേഖലകളില്‍ നിറഞ്ഞു നിന്നിരുന്ന കെ.എം. അഹമ്മദിന്റെ എട്ടാം വിയോഗ വാര്‍ഷികത്തോടനുബന്ധിച്ച് കാസര്‍കോട് പ്രസ്‌ക്ലബ്ബിന്റെയും കാസര്‍കോട് …