Saturday , February 29 2020
Breaking News

അഡൂരില്‍ കണ്ട മൃതദേഹം മലപ്പുറം സ്വദേശിയുടേതാണെന്ന് തിരിച്ചറിഞ്ഞു

മുള്ളേരിയ: ആദൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ അഡൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപം ഇറുഞ്ചിയില്‍ നിര്‍മാണം നടന്നുവന്നിരുന്ന വീട്ടില്‍ കണ്ടെത്തിയ മൃതദേഹം മലപ്പുറം സ്വദേശിയുടേതാണെന്ന് തിരിച്ചറിഞ്ഞു. ഓഗസ്റ്റ് ആറിന് മലപ്പുറം തിരൂരില്‍ നിന്നും കാണാതായ അബ്ദുല്‍ ലത്വീഫിന്റേതാണ് (47) മൃതദേഹമെന്ന് ബന്ധുക്കളെത്തി തിരിച്ചറിഞ്ഞു. പരിയാരം മെഡിക്കല്‍ കോളജില്‍ നടത്തിയ വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിലാണ് സ്വയം കഴുത്തില്‍ കയറിട്ട് മുറുക്കി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് കണ്ടെത്തിയിരിക്കുന്നത്. മൃതദേഹത്തിന് ആറു ദിവസത്തെ പഴക്കമുണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടില്‍ പറയുന്നു. മൃതദേഹത്തില്‍ നിന്നും ലഭിച്ച തിരിച്ചറിയല്‍കാര്‍ഡാണ് മരിച്ചയാളെ തിരിച്ചറിയാന്‍ സാധിച്ചത്. തിരൂരില്‍ കളക്ഷന്‍ ഏജന്റായിരുന്നു ലത്വീഫ്. ചെറിയ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മലപ്പുറം കല്‍പകഞ്ചേരി പൊലീസില്‍ ലത്വീഫിനെ കാണാതായതു സംബന്ധിച്ച് നല്‍കിയ പരാതിയില്‍ കേസ് നിലവിലുണ്ടായിരുന്നു. ഭാര്യയും മൂന്ന് മക്കളുമുണ്ട്.

RANDOM NEWS

ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സോളാര്‍ വൈദ്യുതിയിലേക്ക് ആദ്യഘട്ടം പൂര്‍ത്തിയായി

കാസര്‍കോട് : വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും കൗതുകവും പുതിയ അറിവുകളും സമ്മാനിച്ച് വെള്ളച്ചാല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പഠനനോത്സവം സമാപിച്ചു. നീലശ്വരം …