Wednesday , December 19 2018
Breaking News
Muslim-League

സാമൂഹ്യദ്രോഹികളെ നിലക്കുനിര്‍ത്തണം: മുസ്ലിംലീഗ്

കാസര്‍ക്കോട്: ജില്ലയില്‍ നിലനില്‍ക്കുന്ന സമാധാനന്തരീക്ഷം തകര്‍ക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യ ദ്രോഹികളെ കണ്ടെത്തി ശിക്ഷിക്കാന്‍ പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. നബിദിനാഘോഷ പരിപാടികള്‍ അലങ്കോലപ്പെടുത്തിയും ആരാധനാലയത്തിന് കല്ലറിഞ്ഞും പ്രകോപന പരമായ രീതിയില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിച്ചും കൊലപാതക കേസുകളിലെ സാക്ഷികളെ ഭീഷണിപ്പെടുത്തിയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന സംഘ്പരിവാര്‍ സംഘടനാ പ്രവര്‍ത്തകര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതില്‍ പൊലീസ് കടുത്ത അനാസ്ഥയാണ് കാട്ടുന്നത്. ജില്ലയില്‍ നടക്കുന്ന ആഘോഷ പരിപാടികളില്‍ പൊലീസ് കാട്ടുന്ന വിവേചന സമീപനം സംഘര്‍ഷങ്ങള്‍ക്ക് വഴിവെക്കുന്നതിനാല്‍ നിഷ്പക്ഷ നിലപാട് സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രസിഡണ്ട് എം.സി ഖമറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു. മുസ്‌ലിം നേതാക്കളായ കെ.എസ് അബുല്ലയുടെ ഭാര്യ ബീഫാത്തിമ, കെ.എസ്. സുലൈമാന്‍ ഹാജിയുടെ ഭാര്യ ഹമീദ ബാനു, ചെങ്കള ഗ്രാമ പഞ്ചായത്ത് മെമ്പര്‍ സലാം പാണലത്തിന്റെ മകള്‍ സുനീറഎന്നിവരുടെ നിര്യാണത്തില്‍ യോഗം അനുശോചനംരേഖപ്പെടുത്തി.ഉംറ നിര്‍വഹിക്കാന്‍ പോവുന്ന ജില്ലാ വൈസ് പ്രസിഡണ്ട് ടി.ഇ അബ്ദുല്ലക്ക് യാത്രയയപ്പ് നല്‍കി. ചെര്‍ക്കളം അബുള്ള, സി.ടി. അഹമ്മദലി, കല്ലട്ര മാഹിന്‍ ഹാജി, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ., പി.ബി. അബ്ദുള്‍ റസാഖ് എം.എല്‍.എ., പി.മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, ടി.ഇ അബദുല്ല, എം.എസ് മുഹമ്മദ് കുഞ്ഞി, വി.കെ.പി ഹമീദലി, അസീസ് മരിക്കെ, കെ. മുഹമ്മദ് കുഞ്ഞി, വി.പി. അബ്ദുല്‍ ഖാദര്‍, വി.കെ ബാവ, പി.എം മുനീര്‍ ഹാജി, മൂസ ബി. ചെര്‍ക്കള ചര്‍ച്ചയില്‍ സംബന്ധിച്ചു

RANDOM NEWS

Collector-Meeting

വനിതാ മതില്‍; ജില്ലയില്‍ നിന്ന് ഒരുലക്ഷത്തിലധികം പേരെ പങ്കെടുപ്പിക്കാന്‍ കഴിയുമെന്ന് കളക്ടര്‍

കാസര്‍കോട് മുതല്‍ തിരുവന്തപുരം വരെ 2019 ജനുവരി ഒന്നിനു സംഘടിപ്പിക്കുന്ന വനിതാമതിലിന് കാസര്‍കോട് ജില്ലയില്‍ നിന്ന് ഒരു ലക്ഷത്തിലധികം വനിതകളെ …