Saturday , April 20 2019
Breaking News
Muslim-League

വര്‍ഗീയകലാപം സൃഷ്ടിക്കാനുള്ള ശ്രമം കരുതിയിരിക്കണം -മുസ്ലിം ലീഗ്

കാസര്‍കോട്: സാമുദായിക സംഘര്‍ഷം സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള നീക്കത്തെ മതേതരവിശ്വാസികള്‍ കരുതിയിരിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രവര്‍ത്തകസമിതി യോഗം അഭ്യര്‍ഥിച്ചു.
ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന ഹര്‍ത്താലിന്റെ മറവില്‍ ഒരുവിഭാഗത്തെ ആക്രമിക്കാനും അവരുടെ കടമുറികളും കെട്ടിടങ്ങളും
തകര്‍ക്കാനുമാണ് മഞ്ചേശ്വരം മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശ്രമിച്ചത്. അക്രമത്തിന് വിധേയരായവരെയും സമാധാനശ്രമം നടത്തിയവരെയും സംരക്ഷിക്കുന്നതിനുപകരം കള്ളക്കേസില്‍ കുടുക്കി ജയിലിലടക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും യോഗം ആരോപിച്ചു.

മുഴുവന്‍ അക്രമസംഭവങ്ങളിലും കുറ്റവാളികളെ പിടികൂടാന്‍ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിക്കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി.

സംസ്ഥാന സെക്രട്ടറി അബ്ദുള്‍റഹ്മാന്‍ കല്ലായി ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് എം.സി.ഖമറുദ്ദീന്‍ അധ്യക്ഷനായിരുന്നു. മുസ്ലിം ലീഗ് കാറഡുക്ക പഞ്ചായത്ത് ജനറല്‍ സെക്രട്ടറി സി.എം.അബ്ബാസ് ഹാജിയുടെ മരണത്തില്‍ യോഗം അനുശോചിച്ചു.

RANDOM NEWS

Pinaray

ക്രിമിനലുകളെ സംരക്ഷിക്കുന്ന നിലപാടെടുക്കില്ല; ഇത് കേരളമാണ് -മുഖ്യമന്ത്രി

കാസര്‍കോട്: ക്രിമിനലുകളെ സംരക്ഷിക്കുന്ന നിലപാട് എടുക്കില്ലെന്നും ഇത് കേരളമാണെന്നും ആവര്‍ത്തിച്ചോര്‍മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍.ഡി.എഫ്. കാസര്‍കോട് സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് …