Tuesday , August 20 2019
Breaking News
------

ചലോ സെക്രട്ടറിയേറ്റ് – കാസര്‍കോട് നിന്ന് നൂറ്റിമുപ്പത് പ്രവര്‍ത്തകര്‍ പുറപ്പെട്ടു

കാസര്‍കോട്: എം എസ് എഫ് സംസ്ഥാന കമ്മിറ്റി കേരളത്തിലെ വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ ഉന്നയിച്ചും ക്യാമ്പസുകളില്‍ എസ് എഫ് ഐ നടത്തുന്ന അക്രമങ്ങള്‍ക്ക് കൂട്ട് നില്‍ക്കുന്ന ഇടതു സര്‍ക്കാരിന്റെ നിലപാടിനുമെതിരെ നാളെ ബുധന്‍ സെക്രട്ടറിയേറ്റിലേക്ക് ചലോ സെക്രട്ടറിയേറ്റ് എന്ന പേരില്‍ നടത്തുന്ന മാര്‍ച്ച് വിജയിപ്പിക്കുന്നതിനായി കാസര്‍കോട് ജില്ലയില്‍ നിന്ന് നൂറ്റിനുപ്പത് പ്രവര്‍ത്തകര്‍ അടങ്ങുന്ന സംഘം പുറപ്പെട്ടു.
മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ റഹ്മാന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു, എന്‍.എ നെല്ലിക്കുന്ന് എം എല്‍ എ,മുനീര്‍ ഹാജി, അഷ്‌റഫ് എടനീര്‍,ടി ഡി കബീര്‍,അബ്ബാസ് ബീഗം, നാസര്‍ ചായിന്റടി, മന്‍സൂര്‍ മല്ലത്ത്, അസീസ് കളത്തൂര്‍, എം എ നജീബ്, സഹീര്‍ ആസിഫ്, റൗഫ് ബായിക്കര ,മുജീബ് കമ്പാര്‍, ശംസുദ്ധീന്‍ കിന്നിങ്കാര്‍, റഹ്മാന്‍ ഗോള്‍ഡന്‍,ഹമീദ് സി.ഐ, അനസ് എതിര്‍ത്തോട്, ഇര്‍ഷാദ് മൊഗ്രാല്‍, നവാസ് കുഞ്ചാര്‍, നഷാത്ത് പരവനടുക്കം, സഹദ് അംഗഡി മുഗര്‍, അഷ്‌റഫ് ബോവിക്കാനം, സിദ്ധീഖ് മഞ്ചേശ്വരം, സവാദ് അംഗടിമൊഗര്‍, റഫീഖ് വിദ്യാനഗര്‍, ഷാനി ഫ് നെല്ലിക്കട്ട എന്നിവര്‍ സംബന്ധിച്ചു

RANDOM NEWS

INTUC

ചെങ്കല്‍ ഖനന നിരോധനം; പട്ടിണിയിലായ തൊഴിലാളികളുടെ ദുരിതങ്ങള്‍ക്ക് പരിഹാരം കാണണം: ഐ.എന്‍.ടി.യു.സി

കാസര്‍കോട് : കേരളത്തിലുണ്ടായ പ്രളയത്തെ തുടര്‍ന്ന് ചെങ്കല്‍മേഖലയില്‍ ഖനന നിരോധനം ഏര്‍പ്പെടുത്തിയ മൈനിംഗ് ആന്റ് ജിയോളജി വകുപ്പിന്റെ നടപടിമൂലം ജില്ലയിലെ …