Saturday , July 4 2020
Breaking News

മനക്കരുത്തുള്ള നേതാക്കളായിരുന്നു മുസ്‌ലിം ലീഗിന്റെ ചാലക ശക്തി : എം. സി. ഖമറുദ്ദീന്‍

കാസര്‍കോട്: കരുത്തും, നിലപാടുകളിലെ കര്‍ക്കശതയും, ദീര്‍ഘദൃഷ്ടിയുമുള്ള നേതാക്കന്‍മാരുടെ നേതൃ ഗുണമാണ് മുസ് ലിം ലീഗിന്റെ പ്രവര്‍ത്തകരുടെ ചാലക ശക്തിയായി വര്‍ത്തിക്കുന്നതെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.സി.ഖമറുദ്ദീന്‍ പറഞ്ഞു. കാസര്‍കോട് മുനിസിപ്പല്‍ മുസ്‌ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ശിഹാബ് തങ്ങള്‍, ഉമര്‍ ബാഫഖി തങ്ങള്‍, ടി.എ.ഇബ്രാഹിം, ചെര്‍ക്കളം അബ്ദുള്ള അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയിരുന്നു അദ്ദേഹം. വി.എം. മുനീര്‍ അധ്യക്ഷത വഹിച്ചു.ഖാലിദ് പച്ചക്കട് സ്വാഗതം പറഞ്ഞു. പാര്‍ട്ടിയുടെ പ്രതിസന്ധി ഘട്ടങ്ങളില്‍ നിലപാടുകളില്‍ ഉറച്ച് നിന്ന നേതാക്കളായിരുന്നു നാല് പേരുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കൃത്യനിഷ്ഠത, കര്‍ക്കശ നിലപാട് എന്നിവയായിരുന്നു നേതാക്കളുടെ മുതല്‍ക്കൂട്ട്. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ വളരെ ത്യാഗം ചെയ്ത് പ്രവര്‍ത്തിച്ചവരാണിവര്‍.ഇവരുടെ പ്രവര്‍ത്തനം പ്രചോദനപ്പരമാണ്.ജില്ലാ ജനറല്‍ സെക്രട്ടറി എ.അബ്ദുല്‍ റഹ് മാന്‍, മണ്ഡലം പ്രസിഡന്റ് എ.എം.കടവത്ത്, എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ, അബ്ബാസ് ബീഗം, ബീഫാത്തിമ ഇബ്രാഹിം, കെ.എം.ബഷീര്‍, ഹമീദ് ബെദിര, നൈമുന്നിസ, ഫര്‍സാന ശിഹാബ്,മുഹമ്മദ് കുഞ്ഞി പട്‌ള, അബ്ബാസ് മലബാര്‍, അമാനുള്ള അങ്കാര്‍, കെ.എം. അബ്ദുല്‍ അസീസ്, ഇ. ഷംസുദ്ദീന്‍, സിദ്ദീഖ് ചക്കര, ബി.യു. അബ്ദുള്ള, ഫിറോസ് അടുക്കത്ത്ബയല്‍, ഷക്കീല മജീദ്, സിയാന ഹനീഫ്, റംസീനറിയാസ്, ഹാജറ മുഹമ്മദ് കുഞ്ഞി, സാഹിദ, ഹബീബ് തുരുത്തി, അഫ്‌സല്‍ പള്ളിക്കാല്‍, എ.എ.അസീസ് പ്രസംഗിച്ചു.

RANDOM NEWS

ജില്ലയില്‍ രോഗം സ്ഥിരീകരിച്ച ഏഴുപേരും വിദേശത്തു നിന്നും വന്നവര്‍ : 13 പേര്‍ക്ക് രോഗമുക്തി : 6901 പേര്‍ നിരീക്ഷണത്തില്‍

കാസര്‍കോട് : വെള്ളിയാഴ്ച (ജൂലൈ മൂന്ന്) ജില്ലയില്‍ ഏഴ് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.രോഗം സ്ഥിരീകരിച്ച എല്ലാവരും വിദേശത്ത് …