Sunday , June 24 2018
Breaking News
Gulf

മഞ്ചേശ്വരം മുസ്ലിം ലീഗ് നേതാക്കള്‍ക്ക് സ്വീകരണം നല്‍കി

ജിദ്ദ : പരിശുദ്ധ ഉംറ നിര്‍വഹിക്കുവാന്‍ മക്കയില്‍ എത്തിയ
മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം ജനറല്‍ സെക്രട്ടറി അബ്ബാസ് മംഗല്‍പാടി, കുമ്പള ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.കെ.ആരിഫ് എന്നിവര്‍ക്ക് കെഎംസിസി ജിദ്ദ മക്ക മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സ്വീകരണം നല്‍കി. ഷറഫിയ ഇമ്പാല ഗാര്‍ഡനില്‍ വെച്ച് നടന്ന യോഗം പ്രസിഡന്റ് ഇബ്റാഹീം ഇബ്ബു അധ്യക്ഷത വഹിച്ചു. കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ അന്‍വര്‍ ചേരങ്കൈ ഉദ്ഘാടനം ചെയ്തു. അബ്ബാസ് മംഗല്‍പാടിക്ക് എഞ്ചിനീയര്‍ മുഹമ്മദും എ.കെ.ആരിഫിന് ഇബ്റാഹീം ഇബ്ബുവും ഷാള്‍ അണിയിച്ചു.ഹസ്സന്‍ ബത്തേരി,അസീസ് ഉളുവാര്‍,ഹമീദ് ഇച്ചിലങ്കോട്,ഉസ്മാന്‍ ബായാര്‍,ഹനീഫ് ഉപ്പള,ഹമീദ് കുക്കാര്‍,മുസ്താഖ് അടക്ക എന്നിവര്‍ പങ്കെടുത്തു അസീസ് ഉപ്പള സ്വാഗതവും മുഹമ്മദ് അലി ഹോസങ്കടി നന്ദിയും പറഞ്ഞു

RANDOM NEWS

Bahrain

വിദേശികള്‍ക്ക് 10 വര്‍ഷത്തേക്ക് താമസാനുമതി നല്‍കാനൊരുങ്ങി ബഹ്റൈന്‍

മനാമ: വിദേശികള്‍ക്ക് 10 വര്‍ഷത്തെ താമസാനുമതി നല്‍കാന്‍ ബഹ്റൈന്‍ ഒരുങ്ങുന്നു. വിദേശനിക്ഷേപം ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. വിദേശികള്‍ക്ക് സ്വന്തം സ്പോണ്‍സര്‍ഷിപ്പില്‍ …