Tuesday , February 19 2019
Breaking News
K-P-A-Majeed

കേരളത്തില്‍ വര്‍ഗ്ഗീയ സംഘടനകളെ വളര്‍ത്തിയത് സി.പി.എം: കെ.പി.എ. മജീദ്

കാസര്‍കോട്: കേരളത്തില്‍ മുസ് ലിം ലീഗിനെ മുഖ്യ ശത്രുവായി കണ്ട സി.പി.എം വര്‍ഗ്ഗീയ സംഘടനകളെ പാലൂട്ടി വളര്‍ത്തുകയാണെന്ന് മുസ് ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് പറഞ്ഞു.
വര്‍ഗ്ഗീയ മുക്ത ഭാരതം അക്രമ രഹിത കേരളം എന്ന പ്രമേയത്തില്‍ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നയിക്കുന്ന യുവജന യാത്രയുടെ കാസര്‍കോട് ജില്ലാ സംഘാടക സമിതി രൂപീകരണ യോഗം മുനിസിപ്പല്‍ കോണ്‍ഫറന്‍ സ് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ് ലിം ലീഗിന്റെ അപ്രമാതിത്വം ഇല്ലാതാക്കാള്‍ വര്‍ഗ്ഗീയ ശക്തികളെ പ്രീണിപ്പിക്കുന്ന സമീപനമാണ് സി.പി.എം സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. ബാബരി മസ്ജിദിന്റെ തകര്‍ച്ചയോടെ തീവ്രവാദ പ്രവര്‍ത്തനത്തിന് വിത്തിട്ട മഅദനിയുടെ ഐ.എസ്.എസിന് വെള്ളവും വളവും നല്‍കി വളര്‍ത്താന്‍ സി.പി.എം. എല്ലാവിധ പ്രോത്സാഹനങ്ങളും നല്‍കി. പിന്നീട് പി.ഡി.പി.യുമായി സി.പി.എം. സഖ്യം ചേര്‍ന്നു. പി.ഡി.പി. ക്ഷയിച്ചതോടെ ഉദയം കൊണ്ട എസ്.ഡി.പി.ഐയുമാണ് സി.പി.എമ്മിന്റെ ചങ്ങാത്തം .മലപ്പുറം, തിരുവനന്തപുരം ജില്ലകളിലെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളില്‍ എസ്.ഡി.പി.യുമായി സി.പി.എം ഇപ്പോഴും ഭരണം പങ്കിടുകയാണ്. കേരളത്തിലെ പല കാമ്പസുകളിലും എസ്. എഫ് ഐ കാമ്പസ് ഫ്രണ്ടുമായി സഖ്യത്തിലാണ്.
എറണാകുളം മഹാരാജാസ് കോളജില്‍ എസ്.എഫ് ഐ നേതാവിനെ കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയപ്പോഴാണ് ഇവരുടെ തനിനിറം സി.പി.എമ്മിന് തിരിച്ചറിഞ്ഞത്. തീവ്രവാദ സംഘടനകള്‍ക്കെതിരെ മുസ് ലിം ലീഗിന്റെ പോരാട്ടം വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ചതാണ്. അത് ഇനിയും തുടര്‍ന്നു കൊണ്ടിരിക്കും. ജനങ്ങള്‍ ഉറ്റുനോക്കുന്ന രാഷ്ട്രീയ സാഹചര്യത്തിലാണ് യൂത്ത് ലീഗിന്റെ യുവജന യാത്ര നടക്കാന്‍ പോകുന്നത് . കേന്ദ്ര കേരള സര്‍ക്കാരുകളുടെ ജനദോഹ നടപടികള്‍ക്കെതിരെ യുവജന യാത്ര സമര കൊടുങ്കാറ്റായി മാറുമെന്ന് കെ.പി.എ. മജീദ് പറഞ്ഞു.
പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍ അധ്യക്ഷത വഹിച്ചു, ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് യുവജന യാത്രയുടെ കാര്യങ്ങള്‍ വിശദീകരിച്ചു.
മുസ് ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി.അഹ മ്മദലി, ജില്ലാ പ്രസിഡണ്ട് എം.സി ഖമറുദ്ധീന്‍, ജനറല്‍ സെക്രട്ടറി എ.അബ്ദുല്‍ റഹ് മാന്‍, എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, പി.ബി അബ്ദുള്‍ റസാഖ്, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിമാരായ ആഷിഖ് ചെലവൂര്‍, എ.കെ.എം അഷ്‌റഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍, ടി.ഇ അബ്ദുല്ല പ്രസംഗിച്ചു.
വി.കെ.പി ഹമീദലി, അസീസ് മരിക്കെ, കെ.മുഹമ്മദ് കുഞ്ഞി, വി.പി അബ്ദുല്‍ ഖാദര്‍, പി.എം മുനീര്‍ ഹാജി, ടി.എ മൂസ, കെ.ഇ.എ ബക്കര്‍ ,എം .പി ജാഫര്‍, ഒണ്‍ഫോര്‍ അബ്ദുള്‍ റഹ്മാന്‍, എം.ടി.പി കരീം, യൂസുഫ് ഉളുവാര്‍, നാസര്‍ ചായിന്റടി, ഹാരിസ് പട്ട്‌ള, മന്‍സൂര്‍ മല്ലത്ത്, ടി.വി റിയാസ്, എം.എ നജീബ്, അസീസ് കളത്തൂര്‍, പി.നൗഷാദ്, സി.എല്‍.റഷീദ് ഹാജി, എം.പി ഷാഫി ഹാജി, ലുഖ്മാന്‍ തളങ്കര, അന്‍വര്‍ ചേരങ്കൈ, എ.പി ഉമ്മര്‍, ഹാഷിം ബംബ്രാണി, ആബിദ് ആറങ്ങാടി, ഷരീഫ് കൊടവഞ്ചി, ആയിശത്ത് താഹിറ, പി.പി നസീമ , സാദിഖ് പാക്യാര, ഷാഫി മാര്‍പ്പനടുക്ക,സൈഫുള്ളതങ്ങള്‍, ഹാരിസ് തൊട്ടി, ശംസുദ്ധീന്‍ കൊളവയല്‍,സിദ്ധീഖ് സന്തോഷ് നഗര്‍, റഹൂഫ് ബാവിക്കര, കെ.കെ ബദ്‌റുദ്ധീന്‍, സഹീദ് വലിയപറമ്പ് ,ഇര്‍ഷാദ് മൊഗ്രാല്‍തുടങ്ങിയവര്‍ സംബന്ധിച്ചു.

Audience

RANDOM NEWS

Mullappally-Visit

കൊല്ലപ്പെട്ട ശരത്തിന്റെ അച്ഛന്റെ മുന്നില്‍ വിതുമ്പിക്കരഞ്ഞ് മുല്ലപ്പള്ളി;കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് കെ പി സി സി 25 ലക്ഷംരൂപ വീതം ധനസഹായം നല്‍കും

കാസര്‍കോട് : പെരിയയില്‍ കൊല്ലപ്പെട്ട .യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശരത്തിന്റെ അച്ഛനെ ആശ്വസിപ്പിക്കവെ നിയന്ത്രണം വിട്ട് കരഞ്ഞ് കെ പി …