Sunday , December 15 2019
Breaking News

മുസ്ലിംലീഗ് എസ് പി ഓഫീസ് മാര്‍ച്ച് അക്രമാസക്തമായി; പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു

Muslimകാസര്‍കോട് : സംഘ് പരിവാര്‍ അഴിഞ്ഞത്താട്ടത്തിനെതിരെയും പോലീസ് നിഷ്‌ക്രീയത്തിനുമെതിരെ മുസ്ലിംലീഗ് കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ പോലീസ് ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. രാവിലെ ഒമ്പതരയോടെ ചൂരി ലീഗ് ഓഫീസ് പരിസരത്തു നിന്നും ആരംഭിച്ച മാര്‍ച്ചില്‍ നരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. മാര്‍ച്ച് എസ് പി ഓഫീസിനു സമീപം പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. പ്രതിഷേധക്കാര്‍ പിരിഞ്ഞുപോകാത്തതിനെ തുടര്‍ന്നാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്.

മുന്‍മന്ത്രി സി ടി അഹമ്മദലി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. എ എം കടവത്ത് അധ്യക്ഷത വഹിച്ചു. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, എ ജി സി ബഷീര്‍, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, എ എം കടവത്ത്, എ അബ്ദുല്‍റഹ്മാന്‍, മുഹമ്മദ്കുഞ്ഞി ചായിന്റടി, അബ്ബാസ് ബീഗം, അഷ്‌റഫ് എടനീര്‍, ഹാരിസ് ചൂരി, മുനീര്‍ ഹാജി, വി എം മുനീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Muslim-League-1

RANDOM NEWS

കാറഡുക്ക കൃഷിഭവനില്‍ വിജിലന്‍സ് റെയ്ഡ് ; ക്രമക്കേടുകള്‍ കണ്ടെത്തി

കാസര്‍കോട് : കാറഡുക്ക കൃഷി ഭവനില്‍ വിജിലന്‍സ് റെയ്ഡ്. കൃഷി് ഭവന്‍ മുഖേന കര്‍ഷകര്‍ക്ക് നല്‍കുന്ന വിവിധ പദ്ധതി ആനുകൂല്യങ്ങള്‍ …