Sunday , June 24 2018
Breaking News
N-A-Nellikunnu

സഹകരണമേഖലയെ തകര്‍ക്കാനുളള നീക്കം ചെറുത്ത് തോല്‍പ്പിച്ചത് ജനങ്ങള്‍ – എംഎല്‍എ

കാസര്‍കോട് : കേരളത്തിലെ സഹകരണപ്രസ്ഥാനത്തെ തകര്‍ക്കാനുളള ഗൂഡനീക്കത്തെ ചെറുത്ത് തോല്‍പ്പിച്ചത് പൊതുജനങ്ങളുടെയും സഹകാരികളുടെയും ഇച്ഛാശക്തിയാണെന്ന് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ പറഞ്ഞു. 64-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷം ജില്ലാതല ഉദ്ഘാടനം കാസര്‍കോട് നെല്ലിക്കുന്ന് ലളിതകലാസദനം ഓഡിറ്റോറിയത്തില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഹകരണപ്രസ്ഥാനത്തെ തകര്‍ക്കാനുള്ള എല്ലാ നീക്കത്തേയും ജനങ്ങള്‍ ചെറുത്ത് തോല്‍പ്പിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിനകം നിരവധി സഹകരണസ്ഥാപനങ്ങള്‍ ജില്ലയില്‍ നിലവില്‍ വന്നു. സഹകരണമേഖലയുടെ വളര്‍ച്ചയില്‍ അസൂയയുളളവരാണ് കളളപണമാണ് സഹകരണബാങ്കുകളില്‍ നിക്ഷേപിക്കുന്നതെന്ന് ആരോപിക്കുന്നത്. സഹകരണപ്രസ്ഥാനത്തെ ശക്തിപ്പെടുത്താന്‍ സഹകാരികളുടെയും ജീവനക്കാരുടെയും ജനങ്ങളുടെയും കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്ന് എംഎല്‍എ പറഞ്ഞു.

കെ കുഞ്ഞിരാമന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. പാവപ്പെട്ടവരുടെ അത്താണിയായതുകൊണ്ടാണ് പ്രതിസന്ധികളെ തരണം ചെയ്യാന്‍ സഹകരണസ്ഥാപനങ്ങള്‍ക്കു സാധിക്കുന്നതെന്നു കെ കുഞ്ഞിരാമന്‍ എം എല്‍ എ പറഞ്ഞു. നവതലമുറ ബാങ്കുകള്‍ ലക്ഷങ്ങള്‍ വായ്പ വാഗ്ദാനം ചെയ്ത് രംഗത്ത് വരുമ്പോഴും പൊതുജനങ്ങള്‍ സഹകരണബാങ്കുകളില്‍ വിശ്വാസമര്‍പ്പിക്കുന്നത് പ്രതിബദ്ധത കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു.

RANDOM NEWS

Rajatham

കാസര്‍കോട് ജില്ലയ്ക്കുള്ളത് ഒത്തിരിയേറെ വികസന സാധ്യതകള്‍: ഡോ.വി.കെ രാമചന്ദ്രന്‍

കാസര്‍കോട് : വിവിധ മേഖലകളില്‍ ഒത്തിരിയേറെ വികസന സാധ്യതകളാണ് കാസര്‍കോട് ജില്ലയിലുളളതെന്ന് സംസ്ഥാന ആസൂത്രണബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ.വി.കെ രാമചന്ദ്രന്‍ …