Sunday , September 27 2020
Breaking News

ദേശീയപാതയുടെ ശോചനീയാവസ്ഥ; ആരിക്കാടിയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി

Arikady

കുമ്പള: പൊട്ടിപ്പൊളിഞ്ഞ കുമ്പളഉപ്പള ദേശീയപാത നന്നാക്കാത്തതിൽ പ്രതിഷേധിച്ച് ഒരു സംഘം ആളുകൾ ഇതുവഴി കടന്നുപോയ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടി. തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെ ആരിക്കാടി ഫസ്റ്റ് ഗേറ്റിന് സമീപമാണ് സംഭവം. മുഖത്ത് കരിങ്കൊടി കെട്ടി എത്തിയ അമ്പതോളം പേരാണ് പ്രതിഷേധം അറിയിച്ചത്. മുഖ്യമന്ത്രി വരുന്നതിന് മുന്നോടിയായി ഞായറാഴ്ച വൈകിട്ട് ദേശീയപാതയിലെ പൊട്ടിപ്പൊളിഞ്ഞ ഭാഗം ധൃതിപിടിച്ച് നന്നാക്കാൻ ശ്രമിച്ചത് കുമ്പളഉപ്പള ദേശീയപാത ആക്ഷൻ കമ്മിറ്റി പ്രവർത്തകർ തടഞ്ഞിരുന്നു. ഒരു വർഷത്തോളമായി തങ്ങൾ അനുഭവിക്കുന്ന ദുരിതം മുഖ്യമന്ത്രിയും അറിയട്ടെ എന്ന് പറഞ്ഞായിരുന്നു പ്രതിഷേധം. സമരാനുകൂലികളും അധികൃതരും തമ്മിൽഏറെ നേരം വാക്കേറ്റവുമുണ്ടായി. പൊലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. അതിനിടെ തിങ്കളാഴ്ച യു.ഡി.എഫ് പ്രചാരണ പൊതുയോഗത്തിൽ പങ്കെടുക്കാനായി മുഖ്യമന്ത്രി കടന്നുപോകുമ്പോൾ പ്രതിഷേധമുണ്ടാകാൻ ഇടയുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് കുമ്പള സി.ഐ കെ.പി സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ ആരിക്കാടി മുതൽ ബന്തിയോട് വരെ കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. അതിനിടെയാണ് മുഖ്യമന്ത്രി കടന്നുപോകുമ്പോൾ കരിങ്കൊടി കാട്ടിയത്. ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് മഞ്ചേശ്വരം താലൂക്ക് കരിദിനം ആചരിച്ചുവരുന്നു.

Arikady

RANDOM NEWS

കുമ്പളയില്‍ ഒരു കോടി രൂപയുടെ കാര്‍ഷിക പദ്ധതികള്‍ നടപ്പാക്കുന്നു

കുമ്പള : കാര്‍ഷിക മേഖലയില്‍ സ്വയം പര്യാപ്തത ലക്ഷ്യമാക്കി കുമ്പള പഞ്ചായത്തില്‍ ഒരു കോടി രൂപയുടെ കാര്‍ഷിക പദ്ധതി നടപ്പാക്കുന്നു. …