Tuesday , August 22 2017
Breaking News

എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ.യുടെ സഹോദരി ഭര്‍ത്താവ് അന്തരിച്ചു

----കാസര്‍കോട്: എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ.യുടെ സഹോദരി ഭര്‍ത്താവ് നെല്ലിക്കുന്ന് ബങ്കരക്കുന്നില്ലെ ലിപ് ടണ്‍ ഹൗസിലെ എന്‍.എസ്.മൂസ കുഞ്ഞി (82) അന്തരിച്ചു.നെല്ലിക്കുന്നിലെ പഴയകാല സൗഹൃദ കൂട്ടായ്മയുടെ കണ്ണിയായിരുന്നു.മൂസ കുഞ്ഞി. പഴയ കാല സീമേന്‍ ആയിരുന്നു. ഒരു കാലത്ത് കാസര്‍കോട്ടെ കപ്പല്‍ തൊഴിലാളികളുടെ മാര്‍ഗദര്‍ശിയായിരുന്നു. നെല്ലിക്കുന്നിലെ സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങളിലടക്കം മുന്നിട്ട് പ്രവര്‍ത്തിച്ചിരുന്നു. അസുഖത്തേ തുടര്‍ന്ന് ദീര്‍ഘനാളായി ചികില്‍സയിലായിരുന്നു. ഭാര്യ ജമീല.. മക്കള്‍: എന്‍.എം.സലീംലിപ് ടണ്‍ (ക്രിക്കറ്റ് പ്ലയര്‍ ), എന്‍.എം.സാദിഖ് (ഗള്‍ഫ്), സാജിദ, മരുമക്കള്‍: ലത്തീഫ് ബങ്കരക്കുന്ന് (വെല്‍ഫിറ്റ്.ദുബായ്), മുംതാസ്, റൈഹാന.ഖബറടക്കം നാളെ രാവിലെ പത്തോടെ നെല്ലിക്കുന്ന് മുഹ്യുദ്ദീന്‍ ജുമാ മസ്ജിദ് അങ്കണത്തില്‍..

RANDOM NEWS

Marannam

ഹജ്ജിന് പോയ കീഴൂര്‍ സ്വദേശി മക്കയില്‍ മരിച്ചു

മേല്‍പറമ്പ് : ഹജ്ജ് കര്‍മ്മത്തിനു പോയ കാസര്‍കോട് സ്വദേശി മക്കയില്‍ മരണപ്പെട്ടതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. കാസര്‍കോട് കീഴൂര്‍ പടിഞ്ഞാറിലെ …