Tuesday , August 21 2018
Breaking News
Kidnap-attemtp

പയ്യന്നൂരില്‍ നാടോടി ബാലികയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച യുവാവ് ഒളിവില്‍

പയ്യന്നൂര്‍ : പയ്യന്നൂരില്‍ നാടോടി ബാലികയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസിലെ പ്രതിയായ യുവാവ് ഒളിവിലെന്ന് പോലീസ്. പ്രതിയായ പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്റ് പരിസരത്തെ പി ടി ബേബി രാജന്‍് കര്‍ണാടകയിലേക്ക് കടന്നിരിക്കാമെന്നാണ് പോലീസിന്റെ നിഗമനം. ബാലികയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ ബേബി രാജനെതിരെ ബലാത്സംഗ ശ്രമത്തിനും ബാലികയെ പീഡിപ്പിച്ചതിനും പോക്‌സോ നിയമപ്രകാരമാണ് പയ്യന്നൂര്‍ പോലീസ് കേസെടുത്തത്.

അതേസമയം പോലീസിന് കൈമാറിയ പ്രതി കസ്റ്റഡിയില്‍ നിന്നും എങ്ങനെ രക്ഷപ്പെട്ടെന്ന വിവാദം പുകയുകയാണ്. അക്രമിക്കാന്‍ ശ്രമിച്ച പ്രതിയെ നാടോടികള്‍ തലക്കടിച്ച് വീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് പോലീസിന് കൈമാറി. തലക്ക് പരിക്കേറ്റ ഇയാള്‍ സ്വകാര്യാശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പോലീസ് ചോദ്യം ചെയ്തപ്പോള്‍ ബൈക്കില്‍ നിന്ന് വീണെന്നാണ് ബേബി രാജന്‍ പറഞ്ഞത്. ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം മുങ്ങുകയായിരുന്നു.

കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെയാണ് കുടുംബത്തോടൊപ്പം ഉറങ്ങി കിടക്കുകയായിരുന്ന 12 കാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നത്. കുട്ടി ബഹളം വെച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ രക്ഷപ്പെടുത്തുകയായിരുന്നു. തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാനുള്ള ശ്രമമായിരുന്നുവെന്ന പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.

അതിനിടെ, സംഭവം നടന്നതിന്റെ പിറ്റേദിവസം കേസ് ഒത്തുതീര്‍പ്പിക്കാന്‍ ശ്രമം നടന്നതായും പറയുന്നു. 50000 രൂപയുടെ ചെക്ക് നല്‍കി പരാതി നല്‍കരുതെന്ന് ആവശ്യപ്പെട്ടതായാണ് വിവരം. ഇതു പുറത്തായതോടെ പോലീസ് നാടോടി കുടുംബത്തെ വിളിച്ചുവരുത്തി പരാതി എഴുതി വാങ്ങി കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

RANDOM NEWS

Congress

രാജീവ് ഗാന്ധിയുടെ ജന്മദിനം ആഘോഷിച്ചു

കാസര്‍കോട്: രാജീവ് ഗാന്ധിയുടെ 74ാം ജന്മദിനത്തില്‍ ഡി.സി.സി. ഓഫീസില്‍ പുഷ്പാര്‍ച്ചന യും അനുസ്മരണവും നടത്തി. കെ. നീലകണ്ഠന്‍, പി.എ. അഷ്‌റഫലി, …