Thursday , February 22 2018
Breaking News
Narendra-Modi

സ്വതന്ത്ര ഫലസ്തീന്‍ യാഥാര്‍ത്ഥ്യമാവുമെന്ന് പ്രതീക്ഷ : മോദി

റാമല്ല : സമാധാനപൂര്‍ണ്ണമായ മാര്‍ഗ്ഗത്തിലൂടെ സ്വതന്ത്ര ഫലസ്തീന്‍ എത്രയും പെട്ടെന്ന് യാഥാര്‍ത്ഥ്യമാവുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫലസ്തീന്‍ ജനതയുടെ താല്‍പര്യങ്ങള്‍ക്കൊപ്പം ഇന്ത്യ നിലകൊള്ളുമെന്നും മോദി പറഞ്ഞു. റാമള്ളയില്‍ ഫലസ്തീന്‍ പ്രസിഡണ്ട് മെഹബൂബ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

അസാധാരണമായ സാഹചര്യങ്ങളിലും അസാമാന്യ ധൈര്യം ഫലസ്തീന്‍ ജനത കാണിച്ചിട്ടുണ്ട്. ഫലസ്തീന്‍ ജനതയുടെ ഈ ധൈര്യത്തെ അഭിനന്ദിക്കുന്നു. ഫലസ്തീന്റെ വികസനത്തിനായി ഇന്ത്യയുടെ എല്ലാ സഹകരണങ്ങളും ഉണ്ടാവുമെന്നും മോദി പറഞ്ഞു.

ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ആദ്യപടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫലസ്തീനിലെത്തിയത്. ഫലസ്തീനിലെത്തിയ മോദിക്ക് ഗ്രാന്‍ഡ് കോലാര്‍ ഓഫ് ദ സ്റ്റേറ്റ് ഫലസ്തീന്‍ പുരസ്‌കാരവും സമ്മാനിച്ചിട്ടുണ്ട്. റാമല്ലയില്‍ നടക്കുന്ന കൂടിക്കാഴ്ചക്കു ശേഷം നിരവധി കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പു വയ്ക്കും. വൈകിട്ട് ആറരക്ക് യു എ ഇ സന്ദര്‍ശനത്തിനായി അബുദാബിയിലെത്തുന്ന മോദിയെ കിരീടവകാശി വിമാനത്താവളത്തില്‍ സ്വീകരിക്കും. യു എ ഇക്കു ശേഷം ഒമാനും സന്ദര്‍ശിച്ച് തിങ്കളാഴ്ച മോദി ഇന്ത്യയിലേക്ക് മടങ്ങും. ഇന്ത്യയില്‍ നിന്ന് ഫലസ്തീന്‍ സന്ദര്‍ശിക്കുന്ന ആദ്യ പ്രധാനമന്ത്രിയാണ് മോദി.

RANDOM NEWS

Arrest

14 കാരനെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ച മദ്രസാധ്യാപകന്‍ അറസ്റ്റില്‍

പെര്‍വാഡ്: 14 കാരനെ പ്രകൃതി വിരുദ്ധമായി പീഡനത്തിനിരയാക്കിയ മദ്രസാധ്യാപകനെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. കുമ്പള ദേവിനഗറിലെ 14 കാരനെ …