Saturday , July 20 2019
Breaking News
Navarathri

നാടും നഗരവും നവരാത്രി ആഘോഷപ്രഭയില്‍

Navarathriപൊയിനാച്ചി: നാടും നഗരവും നവരാത്രി ആഘോഷ ലഹരിയില്‍. ജില്ലയിലെ ദേവീ ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകളും വിവിധ സാമൂഹ്യസാംസ്‌കാരിക പരിപാടികളും നടക്കുകയാണ്.ക്ഷേത്രമുറ്റങ്ങളും ഭക്തമാനസങ്ങളും മഹാനവമിയും വിജയദശമിയും ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. ചൊവ്വാഴ്ച മുതല്‍ ക്ഷേത്രങ്ങളില്‍ ഗ്രന്ഥം വെപ്പ് തുടങ്ങി. വ്യാഴാഴ്ച ക്ഷേത്രങ്ങളില്‍ വിശേഷാല്‍ പൂജകളും മറ്റ് ചടങ്ങുകളും നടക്കും. വിവിധങ്ങളായ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ തങ്ങളുടെ പണിയായുധങ്ങള്‍ പൂജക്ക് വെക്കുന്ന ചടങ്ങും മഹാനവമി ദിവസമായ വ്യാഴാഴ്ചയാണ്. ശുഭകര്‍മ്മങ്ങള്‍ക്ക് ആരംഭം കുറിക്കുന്ന വിജയദശമി ദിനത്തില്‍ കുഞ്ഞുങ്ങളെ എഴുത്തിനിരുത്തുന്ന വിദ്യാരംഭം ചടങ്ങും ക്ഷേത്രങ്ങളിലും മറ്റ് കേന്ദ്രങ്ങളിലും നടക്കും. അക്ഷരപുണ്യം തേടി നിരവധി കുരുന്നുകളാണ് വിജയദശമി ദിനത്തില്‍ ക്ഷേത്രങ്ങളിലും മറ്റും ആദ്യാക്ഷരം കുറിക്കാനെത്തുന്നത്.

കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം, മല്ലം ശ്രീ ദുര്‍ഗ്ഗാപരമേശ്വരി ക്ഷേത്രം, കൊറക്കോട് ആര്യകാര്‍ത്ത്യായനി ക്ഷേത്രം, ദേളി തായത്തൊടി ദുര്‍ഗ്ഗ പരാമേശ്വരി ക്ഷേത്രം ചട്ടഞ്ചാല്‍ മഹാലക്ഷ്മിപുരം മഹിഷമര്‍ദ്ദിനി ക്ഷേത്രം തുടങ്ങിയ വിവിധ ക്ഷേത്രങ്ങളില്‍ വിവിധ പരിപാടികളാണ് നടന്നു വരുന്നത്.

പന്ത്രണ്ടാമത് നവരാത്രി സംഗീതോത്സവത്തിന്റെ ധന്യതയിലാണ് ചട്ടഞ്ചാല്‍ മഹാലക്ഷ്മിപുരം മഹിഷമര്‍ദിനി ക്ഷേത്രം. പ്രമുഖ സംഗീതജ്ഞര്‍ക്കുപുറമെ ജില്ലയിലെ സംഗീത വിദ്യാര്‍ഥികള്‍ക്കും സംഗീതോത്സവ വേദിയില്‍ അവസരം ലഭിക്കുന്നുണ്ട്. ചൊവ്വാഴ്ച രാത്രി കാഞ്ഞങ്ങാട് രാമചന്ദ്രനാണ് പാടിയത്. ബുധനാഴ്ച രാത്രി എട്ടിന് ഉഷ ഈശ്വര ഭട്ടും വ്യാഴാഴ്ച അജിന്‍ അശോക് പിലിക്കോടും സംഗീതവിരുന്നൊരുക്കും. വിജയദശമി നാളില്‍ രാവിലെ പത്തിന് ബേളൂര്‍ തങ്കരാജിന്റെ ഹിന്ദുസ്ഥാനി ഭജന്‍ഗംഗയോടെയാണ് സമാപനം.
ചൊവ്വാഴ്ച രാവിലെ ക്ഷേത്രത്തില്‍ മാതൃസമിതി അംഗങ്ങളുടെ സമൂഹ കുങ്കുമാര്‍ചന നടന്നു. നീര്‍ച്ചാല്‍ ഗണേഷ് ഭട്ട് നേതൃത്വംനല്കി. വ്യാഴാഴ്ച രാവിലെ ആയുധവാഹന പൂജയും വെള്ളിയാഴ്ച വിദ്യാരംഭത്തിനും പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബുധനാഴ്ച രാവിലെ 10ന് ബിട്ടിക്കല്‍ പ്രാദേശികസമിതി കലാപരിപാടികള്‍ അവതരിപ്പിക്കും. വ്യാഴാഴ്ച രാവിലെ 10ന് പള്ളിക്കര ഗുരു വാദ്യസംഘത്തിന്റെ ശിങ്കാരി മേളം. രാത്രി പത്തിന് മഹാലക്ഷ്മിപുരം പ്രാദേശികസമിതിയുടെ തിരുവാതിരകളി അരങ്ങേറും. തുടര്‍ന്ന് നൃത്തപരിപാടി.

PULIPULI PULI-1

RANDOM NEWS

Ambikasudhan-Mangad

പരിസ്ഥിതി വിഷയങ്ങളില്‍ വിദ്യാര്‍ഥികളുടെ ഇടപെടല്‍ അനിവാര്യം: ഡോ.അംബികാസുതന്‍ മാങ്ങാട്

കുണ്ടംകുഴി: പരിസ്ഥിതി വിഷയങ്ങളില്‍ വിദ്യാര്‍ഥികളുടെ ഇടപെടല്‍ അനിവാര്യമാണെന്ന് സാഹിത്യകാരന്‍ ഡോ.അംബികാസുതന്‍ മാങ്ങാട് അഭിപ്രായപ്പെട്ടു. കുണ്ടംകുഴി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കുട്ടികളുമായി …