Monday , June 25 2018
Breaking News
Ummanchandy

നവതി ആശംസയുമായി ഉമ്മന്‍ ചാണ്ടി സി.പി.യ്ക്കരികിലെത്തി

ചെറുവത്തൂര്‍: നവതിയിലെത്തിയ ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സി.പി.കൃഷ്ണന് ആശംസ നേരാന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചെറുവത്തൂര്‍ തെക്കേവളപ്പിലെ കലാനിവാസിലെത്തി. പ്രിയപ്പെട്ട നേതാവിനെ കൃഷ്ണനും ഭാര്യ ഭാഗീരഥിയും മക്കളും ചെറുമക്കളും ചേര്‍ന്ന് സ്വീകരിച്ചു.

ആരോഗ്യ കാര്യങ്ങളുംമറ്റും ചോദിച്ചറിഞ്ഞ ഉമ്മന്‍ ചാണ്ടി സി.പി.യെ പൊന്നാടയണിയിച്ചു. ഡി.സി.സി. പ്രസിഡന്റ് ഹക്കീം കുന്നില്‍, ഡി.സി.സി. ജനറല്‍ സെക്രട്ടറി കെ.വി.സുധാകരന്‍, മണ്ഡലം പ്രസിഡന്റ് വി.നാരായണന്‍, എ.എ.റഹിം ഹാജി, കെ.ബാലകൃഷ്മന്‍, വി.വി.ചന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

RANDOM NEWS

Akramam

ആദൂരില്‍ മുഖംമൂടി സംഘം ടെമ്പോഡ്രൈവറേയും സഹായിയേയും അക്രമിച്ച് ഒന്നരലക്ഷം രൂപയും മൊബൈല്‍ ഫോണും തട്ടിയെടുത്തു

ആദൂര്‍ : കോഴി കൊണ്ടുവരാന്‍ കര്‍ണാടക പുത്തൂരിലേക്ക് ടെമ്പോയില്‍ പോവുകയായിരുന്ന ഡ്രൈവറേയും സഹായിയേയും മര്‍ദ്ദിച്ച് മുഖംമൂടി സംഘം ഒന്നര ലക്ഷം …