Friday , July 3 2020
Breaking News

സ്‌കൂള്‍ ലൈബ്രറിക്ക് ഷെല്‍ഫ് നല്‍കി റിട്ട. പ്രധാനാധ്യാപിക മാതൃകയായി

നായന്മാര്‍മൂല: ഒരു വര്‍ഷം മുമ്പ് സര്‍വ്വീസില്‍ നിന്നും പിരിഞ്ഞ പ്രാധാനാധ്യാപിക തന്റെ മാതൃവിദ്യാലയത്തിലെ ലൈബ്രറിക്ക് ഷെല്‍ഫ് നല്‍കി മാതൃകയായി.നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ മുന്‍ പ്രധാനാധ്യാപിക ജി.ലതയാണ് ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയ ഈ സദുദ്യമത്തിന് തയ്യാറായത്. പിരിഞ്ഞതിന് ശേഷവും വിദ്യാലയത്തോടുള്ള തന്റെ ആത്മബന്ധം ഊട്ടിയുറപ്പിക്കാനാണ് താന്‍ ഇതിന് തയ്യാറായതെന്നാണ് ടീച്ചറുടെ വാദം. മുപ്പത് വര്‍ഷത്തെ സേവനത്തിന് ശേഷം 2018 മാര്‍ച്ചിലാണ് ടീച്ചറുടെ ഔദ്യോഗിക സേവനം അവസാനിച്ചത്. അവസാന മൂന്നു വര്‍ഷമാണ് പ്രധാനാധ്യാപികയായി പ്രവര്‍ത്തിച്ചത്.റിട്ട. പ്രധാനാധ്യാപകനായ എം.സി.ശേഖരന്‍ നമ്പ്യാരാണ് ഭര്‍ത്താവ്.
സ്‌കൂളില്‍ നടന്ന ലളിതമായ ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ ടി.പി.മുഹമ്മദലിയും ഹെഡ്മിസ്ട്രസ് കുസുമം ജോണും ചേര്‍ന്ന് ഷെല്‍ഫ് ഏറ്റു വാങ്ങി.മാനേജ്‌മെന്റ് പ്രതിനിധികളായ എന്‍.എം.അബ്ദുല്ല, അബ്ദുല്‍ അസീസ്, എന്‍.എം.അബ്ദുല്‍ റസാഖ്, എ.എല്‍ അമീന്‍, ഡെപ്യൂട്ടി ഹെഡ്മാസ്റ്റര്‍ പി.നാരായണന്‍, എം.ശ്രീധരന്‍,നാരായണന്‍ നമ്പൂതിരി സംബന്ധിച്ചു.

RANDOM NEWS

അപകടത്തില്‍പ്പെട്ട് ലോറിയില്‍ കുടുങ്ങിയ ആളെ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

മൊഗ്രാല്‍ പുത്തൂര്‍ : അപകടത്തില്‍പ്പെട്ട് ലോറിയില്‍ കുടുങ്ങിക്കിടന്ന ഡ്രൈവറെ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി. ഹൂഗ്ലിയില്‍നിന്ന് കാസര്‍കോട്ടേക്ക് വന്ന ലോറിയുടെ ഡ്രൈവറായ മഹാരാഷ്ട്ര …