Wednesday , June 19 2019
Breaking News
---

സി പി എം കേ ന്ദ്രങ്ങളില്‍ സ്വീകാര്യനായി രവീശ തന്ത്രി കുണ്ടറിന്റെ പര്യടനം

പഴയങ്ങാടി: സിപിഎം കേന്ദ്രങ്ങളില്‍ വന്‍ സ്വീകാര്യതയാണ് മൂന്നാം ഘട്ട പര്യടനത്തില്‍ കല്യാശേരി മണ്ഡലത്തില്‍ എന്‍ ഡി എ സ്ഥാനാര്‍ത്ഥി രവീശ തന്ത്രി കുണ്ടാറിന് ലഭിച്ചത്. നിശ്ചയിക്കപ്പെട്ട സമയത്തെക്കാള്‍ ഒന്നര മണിക്കൂര്‍ വൈകിയാണ് സ്ഥാനാര്‍ത്ഥി സ്വീകരണ കേന്ദ്രങ്ങളില്‍ എത്തിയതെങ്കിലും പ്രവര്‍ത്തകര്‍ സ്ഥാനാര്‍ത്ഥിയെ കാണാന്‍ കാത്തിരിക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. ഇടത് വലത് മുന്നണി സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചതിനേക്കാള്‍ വന്‍ സ്വീകരണമാണ് രവീശതന്ത്രിക്ക് ലഭിച്ചത്. ഇടതിന്റെ ശക്തികേന്ദ്രങ്ങളെന്ന് അവകാശപ്പെടുന്ന കേന്ദ്രങ്ങളില്‍ കൂടിയാണ് ഇന്നലെ പര്യടനം നടന്നത്. കഴിഞ്ഞ കാലമത്രയും ബിജെപി സ്ഥാനാര്‍ത്ഥികള്‍ വോട്ട് അഭ്യര്‍ത്ഥിച്ച് ജനസമൂഹത്തിന്റെ ഇടയിലേക്ക് കടക്കുമ്പോള്‍ മുഖം തിരിച്ചവരായിരുന്നുവെങ്കിലും ഇന്ന് ഹസ്തദാനം ചെയ്യാന്‍ മുന്നോട്ട് വരുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. രാവിലെ പറവൂരില്‍ നിന്നാണ് പ്രചരണത്തിന് തുടക്കം കുറിച്ചത്.ബി ജെ പി കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് ആനിയമ്മ രാജേന്ദ്രന്‍ ഉദ്ഘാഘാടനം നിര്‍വ്വഹിച്ചു.രാജീവന്‍ പറവൂര്‍ അദ്ധ്യക്ഷത വഹിച്ചു. തുടര്‍ന്ന് കൈതപ്രം, കണ്ടോന്താര്‍, ചന്തപുര, നരിക്കാം വള്ളി, ഏഴിലോട്, എടാട്ട് കോളേജ്, ആണ്ടം കൊവ്വല്‍, കുഞ്ഞിമംഗലം റെയില്‍വേ ഗേറ്റ് , കൊപ്പുറം, ഹനുമാരബലം തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണത്തിന് ശേഷം മാടായി കാവ് ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തി. പാര്‍ലമെന്റ് മണ്ഡലത്തിലെ വികസനമില്ലായ്മയും പ്രദേശിക പ്രശ്‌നങ്ങളും നരേന്ദ്ര മോദി നടപ്പാക്കിയ ജനക്ഷേമപദ്ധതികള്‍ അക്കമിട്ട് നിരത്തിയാണ് എന്‍ ഡി എ നേതാക്കള്‍ സ്വീകരണ കേന്ദ്രങ്ങളില്‍ പ്രസംഗ വിഷയമാക്കിയത്. മാതൃഭാഷ തുളുവും കന്നടയില്‍ സംസാരിക്കുന്ന എന്‍ ഡി എ സ്ഥാനാര്‍ത്ഥിയുടെ തനി മലയാളത്തിലുള്ള പ്രസംഗവും വാക് ചാതുര്യവും പല കേന്ദ്രങ്ങളിലും കൈയ്യടി നേടി.
വെങ്ങര വായനശാല, വെങ്ങര ഗേയ്റ്റ്, മൂലക്കില്‍, മാടായി തെരു, പ്രതിഭാടാക്കിസ്, മാട്ടുല്‍ജസിന്ത, അഴിക്കല്‍, ഇരിണാവ്, കണ്ണപുരം, ചെറുകുന്ന് തറ തുടങ്ങിയ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം രാത്രിയോടെ പഴയങ്ങാടിയില്‍ ഇന്നലെത്തെ പര്യടനം സമാപിച്ചു. ബിജെ പി കണ്ണൂര്‍ ജില്ല വൈസ് പ്രസിഡന്റ് ബാലകൃഷ്ണന്‍ മാസ്റ്റര്‍,
കല്യാശേരി മണ്ഡലം പ്രസിഡന്റ് വിജയന്‍ മാസ്റ്റര്‍, ജന സെക്രട്ടറി കെ സജീവന്‍, കര്‍ഷമോര്‍ച്ച ജില്ല വൈസ് പ്രസിഡന്റ് മണിയം പാറ ബാലകൃഷ്ണന്‍, യുവമോര്‍ച്ച കണ്ണൂര്‍ ജില്ല വൈസ് പ്രസിഡന്റ് രൂപേഷ്, ബിജെഡിഎസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് പി ആര്‍ സുനില്‍, കല്യാശേരി മണ്ഡലം പ്രസിഡന്റ് പ്രഭാകരന്‍, വൈസ് പ്രസിഡന്റ് കുഞ്ഞിക്കണ്ണന്‍, എസ് സി എസ് ടി മോര്‍ച്ച ജില്ല പ്രസിഡന്റ് സുകുമാരന്‍ തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു.

RANDOM NEWS

Nileshwram

നീലേശ്വരത്ത് കമ്മ്യൂണിറ്റി ഹാളും തുടര്‍വിദ്യാകേന്ദ്രവും സജ്ജമായി

നീലേശ്വരം നഗരസഭയിലെ കരുവാച്ചേരിയില്‍ കമ്മ്യൂണിറ്റി ഹാളും തുടര്‍വിദ്യാകേന്ദ്രവും സജ്ജമായി. നഗരസഭയുടെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി 25 ലക്ഷം രൂപ ചെലവഴിച്ചാണ് ഇരുനില …