Wednesday , June 26 2019
Breaking News
NDA

രവീശ തന്ത്രി കുണ്ടാറിന് കണിയൊരുക്കാന്‍ വിഭവങ്ങള്‍ സമ്മാനിച്ച് കര്‍ഷകര്‍

പരപ്പ: കാസര്‍കോട് ലോക സഭാ മണ്ഡലം എന്‍ ഡി എ സ്ഥാനാര്‍ത്ഥി രവീശ തന്ത്രിക്ക് ഇക്കുറി കണി വെക്കാനുള്ള വിഭവങ്ങള്‍ നല്‍കി ജൈവ കര്‍ഷകര്‍. കഞ്ഞങ്ങാട് മണ്ഡലത്തിലെ പര്യടനത്തിലാണ് കരിന്തളത്തെ ജൈവ കര്‍ഷകനും അവാര്‍ഡ് ജേതാവുമായ ദാമോദരന്‍ കരിന്തളം, ബളാല്‍ കനക പള്ളിയിലെ ചാത്തുഞ്ഞി എന്നിവരാണ് പച്ചക്കറി ഉള്‍പ്പെടെയുള്ള വിഭവങ്ങള്‍ സമ്മാനിച്ചത്. കൊന്ന, ചക്ക, മാങ്ങ, വിവിധ പച്ചക്കറികള്‍ സ്വന്തം കൃഷി ഇടങ്ങളില്‍ നട്ടു നനച്ചുണ്ടാക്കിയവയാണ് പ്രത്യേകം തയ്യാറാക്കി കൂട്ടകളിലും ഓട്ടു ഉരുളിയിലുമായാണ് കുടുംബങ്ങള്‍ ഉള്‍പ്പെടെ സമ്മാനിച്ചത്. ഇന്നലെ രാവിലെ ഉടയംചാലില്‍ നിന്നും ആരംഭിച്ച പര്യടനം സംഘപരിവാര്‍ പ്രവര്‍ത്തനങ്ങളെ അക്രമങ്ങളിലൂടെ കീഴ്‌പ്പെപ്പെടുത്താന്‍ ശ്രമിക്കുന്ന ഇടതിന്റെ കേന്ദ്രങ്ങളായ കാലിച്ചാനടുക്കം, ചോയംങ്കോട്, കരിന്തളം, കാലിച്ചാമരം എന്നിവിടങ്ങളില്‍ വന്‍ സ്വീകരണമാണ് ലഭിച്ചത്. ഏഴാംമയില്‍, എണ്ണപ്പാറ, പരപ്പ, എടത്തോട്, ബളാല്‍ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം കനക പള്ളിയിലായിരുന്നു സ്ഥാനാര്‍ത്ഥിയുടെ ഉച്ചഭക്ഷണം. തുടര്‍ന്ന് വെള്ളരിക്കുണ്ട്, കൊന്നക്കാട്, മാലോം,അടോട്ട് കയ, കളളാര്‍, രാജപുരം, പുടം കല്ല്, ചുള്ളികര, കൊട്ടോടി, മാല കല്ല്, കോളിച്ചാല്‍, പനത്തടി എന്നിടങ്ങളില്‍ സ്വീകരണവും റോഡ് ഷോയും നടന്നു. പാണത്തൂരില്‍ നടന്ന സമാപനം ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ കെ ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാ ജന സെക്രട്ടറി എ വേലായുധന്‍, സെക്രട്ടറിമാരായ എം ബല്‍രാജ് , ശോഭന എച്ചിക്കാനം, വി കുഞ്ഞിക്കണ്ണന്‍ ബളാല്‍, കര്‍ഷകമോര്‍ച്ച ജില്ല പ്രസിഡന്റ് ഇ കൃഷ്ണന്‍, ബിജെപി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ്
എന്‍ മധു, ജന സെക്രട്ടറിമാരായ മനു ലാല്‍ മേലത്ത്, പ്രേംരാജ്, സെക്രട്ടറി വിജി ബാബു, വൈസ് പ്രസിഡന്റ് എസ് കെ ചന്ദ്രന്‍, ജില്ലാ കമ്മറ്റി അംഗങ്ങളായ എ കെ മാധവന്‍, അഡ്വ കെ കെ രാജഗോപാല്‍, യുവമോര്‍ച്ച ജില്ലാ സെക്രട്ടറി വിനീത് മുണ്ടമാണി, ഒബിസി മോര്‍ച്ച മണ്ഡലം പ്രസിഡന്റ് പ്രമോദ് വര്‍ണം, ജന സെക്രട്ടറി സുധാകരന്‍ മാവുങ്കാല്‍,
കര്‍ഷക മോര്‍ച്ച ജില്ലാ സെക്രട്ടറി കെ കെ വേണുഗോപാല്‍ എന്നിവര്‍ വിവി ധ കേന്ദ്രങ്ങളില്‍ സംസാരിച്ചു

RANDOM NEWS

AmbikaSudhan

വഴിതെറ്റുന്ന ഒരേ ഒരു മൃഗം ഇന്ന് മനുഷ്യന്‍ മാത്രമാണ് : ഡോ അംബികാസുതന്‍ മാങ്ങാട്

കാസര്‍കോട്:  വര്‍ത്തമാനകാല സാഹചര്യത്തില്‍ വഴിതെറ്റുന്ന ഒരേ ഒരു മൃഗം ഇന്ന് മനുഷ്യന്‍ മാത്രമാണെന്ന് ഡോ അംബികാസുതന്‍ മാങ്ങാട് പറഞ്ഞു. ഭൂമിയിലുള്ള …