Thursday , February 20 2020
Breaking News

പ്രതിരോധങ്ങളെ പുഷ്പഹാരമാക്കി വീണ്ടും കല്യാശേരി മണ്ഡലത്തില്‍ രവീശ തന്ത്രി

പഴയങ്ങാടി: സിപിഎമ്മിന്റെ പ്രതിരോധങ്ങളെ പുഷ്പഹാരമാക്കിയാണ് ഇന്നലെ വീണ്ടും കല്യാശേരി മണ്ഡലത്തില്‍ കാസര്‍കോട് ലോകസഭാ മണ്ഡലം എന്‍ ഡി എ സ്ഥാനാര്‍ത്ഥി രവീശ തന്ത്രി കുണ്ടാര്‍ പര്യടനം നടത്തിയത്. അക്രമം മാത്രം കൈമുതലാക്കിയ സി പി എമ്മിന്റെ കേന്ദ്രങ്ങളിലായിരുന്നു സ്വീകരണ പരിപാടികള്‍. കഴിഞ്ഞ ദിവസം പര്യടനം നടത്തവയെയാണ് ഇരിണാവില്‍ സി പി എമ്മിന്റ ക്രിമിനല്‍ സംഘം സ്ഥാനാര്‍ത്ഥിയെ ബൈക്കിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. വിശ്വാസികളുടെ വിശ്വാസങ്ങളെ ഹനിക്കുന്ന സി പി എമ്മിനെ തള്ളി പറഞ്ഞ് വിശ്വാസികള്‍ക്കൊപ്പമാണെന്ന് പറയുന്ന അമ്മമാരുടെ പിന്തുണ എന്‍ ഡി എയ്ക്ക് ഒപ്പമാണെന്ന് പറയുന്ന കാഴ്ചയാണ് കല്യാശേരി മണ്ഡലത്തിലൂടനീളം കാണാന്‍ കഴിയുന്നത്. ഇതില്‍ വിളറി പൂണ്ട സി പി എം മനപൂര്‍വ്വം അക്രമം അഴിച്ചുവിടുന്നത് തുറന്ന് കാട്ടിയാണ് എന്‍ ഡി എ നേതാക്കളുടെ പ്രസംഗങ്ങള്‍. ഇന്നലെ
സമൂഹം വിഷുവിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലായിട്ടു പോലും സ്വീകരണ കേന്ദ്രങ്ങളില്‍ നാസിക് ബാന്റിന്റേയും നിരവധി ബൈക്കുകളുടേയും അകമ്പടിയോടെയാണ് സ്വീകരണങ്ങള്‍. രാവിലെ പരിയാരം മെഡിക്കല്‍ കോളേജ് പരിസരത്ത് നിന്നാണ് പര്യടനം ആരംഭിച്ചത്. കണ്ണൂര്‍ ജില്ല വൈസ് പ്രസിഡന്റ് ബാലകൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പിലാത്തറ, അമ്പലം റോഡ്, അടുത്തില തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണത്തിന് ശേഷം എന്നും സംഘപരിവാര്‍ പ്രവര്‍ത്തകരുടെ പ്രവര്‍ത്തനത്തെ അക്രമത്തിലൂടെ നേരിടുന്ന സി പി എമ്മിന്റെ ക്രിമിനല്‍ സങ്കേതമായ ശ്രീസ്ഥ ,നെരുവബ്രം ,നരിക്കോട് തുടങ്ങിയ സ്ഥലങ്ങളിലും സ്വീകരണത്തിന് ശേഷം
കൊട്ടില മാടത്തില്‍ മല്ലിശ്ശേരി ഇല്ലത്തായിരുന്നു ഉച്ചഭക്ഷണം. സംഘ പരിവാര്‍ പ്രസ്ഥാനത്തില്‍ അടിയുറച്ച് നിന്നതിന്റെ പേരില്‍
സി പി എമ്മിന്റെ അക്രമത്തിനിരയായി അതിജീവനത്തിലൂടെ ജീവിതത്തിലേക്ക് തിരിച്ചു വന്ന കാര്‍ഗില്‍ യുദ്ധ നിരയില്‍ മുന്‍പന്തിയിലുണ്ടായിരുന്ന ശ്രീ സ്ഥയിലെ വിമുക്ത ഭടന്‍ പി കെ രമേശന്റ വീട്ടിലും സ്ഥാനാര്‍ത്ഥി എത്തിയത് കുടുംബത്തിന്റെ ആത്മധൈര്യം ഒന്നുകൂടി വര്‍ദ്ധിച്ചു.മുന്‍ മുഖ്യമന്ത്രി ഇ കെ നയനാരുടെ നാടായ കല്യാശേരിയിലെത്തിയ ര വീശ തന്ത്രിക്ക് ഹൃദ്യമായ സ്വീകരണമാണ് പ്രദേശവാസികള്‍ നല്‍കിയത്. പട്ടുവം കടവ് ,കുഞ്ഞിമതി ലകം, മുറിയത്തോട് ,ഒഴക്രോം ,അഞ്ചാം പീടിക ,
പാളയത്ത് വളപ്പ് ,കോലത്ത് വയല്‍ തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണത്തിന് ശേഷം മാങ്ങാട് പര്യടനം സമാപിച്ചു. ബിജെപി കാസര്‍കോട് ജില്ലാ പ്രസിഡന്റും ലോകസഭാ മണ്ഡലം എന്‍ ഡി എ ചെയര്‍മാനുമായ അഡ്വ കെ ശ്രീകാന്ത്, യുഎഇ
എന്‍ ആര്‍ ഐ സെല്ലിന്റെ കോഡിനേറ്ററും സംസ്ഥാന സമിതി അംഗവുമായ
ശില്പ നായര്‍, കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് ആനിയമ്മ രാജേന്ദ്രന്‍, കല്യാശേരി മണ്ഡലം പ്രസിഡന്റ് വിജയന്‍ മാങ്ങാട്,
ജന സെക്രട്ടറി കെ സജീവന്‍, കര്‍ഷമോര്‍ച്ച ജില്ല വൈസ് പ്രസിഡന്റ് മണിയം പാറ ബാലകൃഷ്ണന്‍, പ്രഭാ രി എം പി രവീന്ദ്രന്‍ ,
യുവമോര്‍ച്ച കണ്ണൂര്‍ ജില്ല വൈസ് പ്രസിഡന്റ് രൂപേഷ്, ബിജെഡിഎസ് കണ്ണൂര്‍ ജില്ലാ വൈസ്പ്രസിഡന്റ് പി ആര്‍ സുനില്‍, സംസ്ഥാന കൗണ്‍സില്‍ അംഗം പ്രഭാകരന്‍ കടന്നപ്പള്ളി, മണ്ഡലം വൈസ് പ്രസിഡന്റ് കുഞ്ഞിക്കണ്ണന്‍, എസ് സി എസ് ടി മോര്‍ച്ച ജില്ല പ്രസിഡന്റ് സുകുമാരന്‍ , കെ. വി ഉണ്ണികൃഷ്ണ വാര്യര്‍, ജില്ലാ കമ്മറ്റി അംഗം വി വി ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു.

RANDOM NEWS

പാമ്പുകടിയേറ്റ് അധ്യാപികയുടെ മരണം ; നാട് കണ്ണീരിലാ്‌ഴ്ന്നു

കുമ്പള : തോട്ടത്തില്‍ വെച്ച് പാമ്പുകടിയേറ്റ് അംഗന്‍വാടി അധ്യാപിക മരിച്ചു. ആണ്ട്യത്തടുക്ക അംഗന്‍വാടിയിലെ അധ്യാപിക പ്രമീള (55)യാണ് മരിച്ചത്. ബുധനാഴ്ച …