Tuesday , June 18 2019
Breaking News
Narendra-Modi

വീണ്ടും സു’നമോ’,വീണ്ടും എന്‍ഡിഎ, ബിജെപി തനിച്ച് ഭൂരിപക്ഷത്തിലേക്ക്

ന്യൂഡല്‍ഹി: എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ ശരിവെച്ച് കേന്ദ്രത്തില്‍ വീണ്ടും എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന് ആദ്യഘട്ട ഫലങ്ങളില്‍ നിന്ന്
വ്യക്തം. 542 സീറ്റുകളിലേക്കുള്ള വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യത്തിന്റെ ലീഡ് കേവല ഭൂരിപക്ഷം കടന്നിരിക്കുകയാണ്.

പാര്‍ട്ടികളുടെ ലീഡ് നില നോക്കുകയാണെങ്കില്‍ ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്ന സ്ഥിതിയാണ് നിലവിലുള്ളത്. 2014 നേതിന് സമാനമായ സ്ഥിതിവിശേഷമാണ് 2019 ലുംആവര്‍ത്തിക്കുന്നതെന്ന് വ്യക്തമാവുകയാണ്. ഉത്തര്‍പ്രദേശില്‍ നഷ്ടമായ സീറ്റുകള്‍ ബംഗാളുള്‍പ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളില്‍ കൂടി ബിജെപി നേടുന്ന കാഴ്ചകളാണ് ഇപ്പോള്‍ കാണുന്നത്. ബിജെപി കണക്കുകൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരം തന്നെയാണ് തിരഞ്ഞെടുപ്പ് ഫലവും വരുന്നതെന്നതാണ് ശ്രദ്ദേയം.

യുപിയില്‍ കഴിഞ്ഞ തവണ ലഭിച്ച 70 സീറ്റുകളില്‍ 30 സീറ്റുകളെങ്കിലും നഷ്ടപ്പെടുമെന്നും അത് ബംഗാള്‍, ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍ നിന്നായി നികത്തുമെന്നുമായിരുന്നു എന്‍ഡിഎ നേതൃത്വം തുടര്‍ച്ചയായി പറഞ്ഞിരുന്നത്. ഇത് ശരിവയ്ക്കുന്ന തരത്തില്‍ ബംഗാളില്‍ അപ്രതീകഷിത മുന്നേറ്റം കാഴ്ചവയ്ക്കാന്‍ ബിജെപിക്ക് സാധിച്ചിട്ടുണ്ട്. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ പിന്നിലാക്കി ബിജെപി ഒന്നാമതെത്തിയിരിക്കുന്നു എന്നതാണ് വാര്‍ത്ത.

മറ്റൊന്ന് മോദിയെ തടയാന്‍ പ്രതിപക്ഷം ഒന്നിച്ചിട്ടും അത് ഫലം ചെയ്തില്ല എന്നുള്ളത് പ്രതിപക്ഷത്തെ പ്രത്യേകിച്ച് കോണ്‍ഗ്രസിനെ വലിയ ആശങ്കയ്ക്ക് ഇടയാക്കുന്നതാണ്. എന്നാല്‍ കഴിഞ്ഞ തവണത്തേക്കാള്‍ നിലമെച്ചപ്പെടുത്താന്‍ സാധിച്ചു എന്നതില്‍ കോണ്‍ഗ്രസിന് ആശ്വസിക്കാം.

RANDOM NEWS

Rajmohan-Unnithan

കോണ്‍ഗ്രസിലെ സൈബര്‍ യുദ്ധത്തിനെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി

പെരിയ : ജില്ലയിലെ കോണ്‍ഗ്രസില്‍ നേതാക്കള്‍ തമ്മില്‍ നവമാധ്യമങ്ങളില്‍ പക്ഷം തിരിഞ്ഞുള്ള സൈബര്‍ ആക്രമണത്തിനെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. പാര്‍ട്ടിയില്‍ …