Tuesday , July 16 2019
Breaking News
Mohanlal-crees-Gail

നീ പോ മോനേ ദിനേശാ..’, ലാലേട്ടനെ അനുകരിച്ച് ക്രിസ് ഗെയ്ല്‍

Mohanlal-crees-Gailമോഹന്‍ലാല്‍ എന്ന നടന വിസ്മയത്തെ അനുകരിച്ച് കയ്യടിനേടുകയും പ്രശസ്തരാവുകയും ചെയ്ത ഒട്ടേറെ പേരുണ്ട്. ലാലേട്ടനെ അനുകരിച്ച ചലച്ചിത്ര താരങ്ങള്‍ പൃഥ്വിരാജിന്റെയും മഞ്ജു വാര്യരുടെയും ചിത്രങ്ങള്‍ അടുത്തിടെ ഓണ്‍ലൈനില്‍ വൈറലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ലാലേട്ടനെ അനുകരിച്ച് രംഗത്തെത്തിയിരിക്കുന്നത് മറ്റാരുമല്ല, സാക്ഷാന്‍ ക്രിസ് ഗെയ്‌ലാണ്.

വെസ്റ്റിന്‍ഡീസിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍, ലാലേട്ടന്റെ ഇടിവെട്ട് ഡയലോഗുമായാണ് ഓണ്‍ലൈനില്‍ തരംഗമായിരിക്കുന്നത്. മോഹന്‍ലാലിന്റെ നരസിംഹം എന്ന ചിത്രത്തിലെ പ്രശസ്തമായ ‘നീ പോ മോനേ ദിനേശാ..’ എന്ന ഡയലോഗ് അവതരിപ്പിക്കുന്ന വീഡിയോയാണ് ഓണ്‍ലൈനില്‍ പ്രചരിക്കുന്നത്.
ഒരു സ്വകാര്യ റേഡിയോ ചാനലിന്റെ സ്റ്റുഡിയോയില്‍ എത്തിയപ്പോഴാണ് ഗെയ്ല്‍ ലാലേട്ടനെ അനുകരിച്ചത്. സ്റ്റുഡിയോയിലുള്ളവര്‍ ഡയലോഗ് പറഞ്ഞുകൊടുക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം.

RANDOM NEWS

Odiyan

ഒടിയന്‍ ബഹ്‌റൈന്‍ റിലീസ് ആഘോഷങ്ങളുടെ തുടക്കം കുറിച്ചു

മനാമ: ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ഡിസംബര്‍ മാസം 14 നു റിലീസ് ചെയ്യുന്ന മോഹന്‍ലാലിന്റെ ‘ഒടിയന്‍’ സിനിമയുടെ ബഹ്‌റൈന്‍ റിലീസിനോട് അനുബന്ധിച്ചു …