Monday , May 20 2019
Breaking News
Vigraham

നെല്ലിക്കട്ട ശ്രീനാരായണ ഗുരുദേവ ക്ഷേത്ര പ്രതിഷ്ഠ ; പഞ്ചലോഹ വിഗ്രഹ ഘോഷയാത്രയ്ക്ക് ഉജ്ജ്വല വരവേല്‍പ്പ്

കാസര്‍കോട്: നെല്ലിക്കട്ട ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കാനുള്ള പഞ്ചലോഹ വിഗ്രഹം ആനയിച്ചു കൊണ്ടുള്ള ഘോഷയാത്രക്ക് നാടെങ്ങും ഉജ്വല വരവേല്‍പ്പ്. ബുധനാഴ്ച ഉച്ചയോടെ ശ്രീനാരായണ ഗുരുദേവന്‍ പ്രതിഷ്ഠ നടത്തിയ കുദ്രോളി ഗോകര്‍ണ്ണനാഥ ക്ഷേത്രത്തില്‍ നിന്ന് ഗുരുപൂജക്ക് ശേഷമാണ് പ്രത്യേകം തയ്യാറാക്കിയ രഥത്തില്‍ ഗുരുദേവ വിഗ്രഹ ഘോഷയാത്ര പ്രയാണം തുടങ്ങിയത്. ക്ഷേത്രം രക്ഷാധികാരി സ്വാമി പ്രേമാനന്ദ പൂജാദി കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി. ക്ഷേത്രത്തിന് മുന്നില്‍ നടന്ന ഭക്തിനിര്‍ഭരമായ ചടങ്ങില്‍ കുദ്രോളി ക്ഷേത്രം പ്രസിഡണ്ട് സായിറാം , ട്രഷറര്‍ അഡ്വ. പത്മരാജ്, ആഘോഷ കമ്മറ്റി ഭാരവാഹികളായ ഗണേഷ് അരമങ്ങാനം, ജനറല്‍ കണ്‍വീനര്‍ ശശി ചേടികാനം , ക്ഷേത്ര കമ്മറ്റി സെക്രട്ടറി ഏ .ടി വിജയന്‍, പ്രസിഡണ്ട് കൃഷ്ണന്‍ കോമ്പ്രജേ, കാസര്‍കോട് എസ് എന്‍ ഡി പി യൂണിയന്‍ സെക്രട്ടറി ഗണേഷ് പാറക്കട്ട, പ്രസിഡണ്ട് നാരായണ മഞ്ചേശ്വരം, നിര്‍മ്മല ഉപേന്ദ്രന്‍, ക്ഷേത്രം ട്രഷറര്‍ എന്‍ സി ശേഖരന്‍ തുടങ്ങി നിരവധി പേര് സംബന്ധിച്ചു. വിഗ്രഹ ഘോഷയാത്രക്ക് കേരള അതിര്‍ത്തിയിലെ ഉദ്യാവര്‍ മാടയില്‍ എസ് എന്‍ ഡി പി ശാഖാ പ്രവര്‍ത്തകര്‍ ഊഷ്മള വരവേല്‍പ്പ് നല്‍കി. തുടര്‍ന്ന് മഞ്ചേശ്വരം എസ് എന്‍ ഡി പി ശാഖാ പ്രവര്‍ത്തകര്‍ ഹൊസങ്കടിയിലും കുബണൂര്‍ ശാഖ പ്രവര്‍ത്തകര്‍ ബന്തിയോടും കുമ്പളയിലെ പ്രവര്‍ത്തകര്‍ കുമ്പളയിലും സ്വീകരണം നല്‍കി. വൈകുന്നേരം അഞ്ചര മണിയോടെ കാസര്‍കോട് കറന്തക്കാട് ദേശീയപാതയില്‍ എത്തിയ വിഗ്രഹ ഘോഷയാത്രയെ നെല്ലിക്കുന്ന് ശ്രീനാരായണ സേവാസംഘം, ബില്ലവ സേവാ സംഘം, എസ് എന്‍ ഡി പി പ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്ന് വരവേറ്റു. അവിടെ നിന്ന് പ്രയാണം തുടര്‍ന്ന ഘോഷയാത്രയെ നെല്ലിക്കട്ട ഗുരുനഗര്‍ ജംഗ്ഷനില്‍ പഞ്ചവാദ്യ മേളങ്ങളോടെ ക്ഷേത്ര സന്നിധിയിലേക്ക് ആനയിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. ബ്രഹ്മശ്രീ പറവൂര്‍ രാകേഷ് തന്ത്രിയുടെ കാര്‍മ്മികത്വത്തില്‍ 11 ന് രാവിലെ മഹാഗണപതിഹോമത്തിന് ശേഷം ആറിനും 6.28 നും ഇടയിലുള്ള ശുഭമുഹൂര്‍ത്തത്തില്‍ ശിവഗിരി മടാധിപതി പത്മശ്രീ വിശുദ്ധാനന്ദ സ്വാമികള്‍ ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠ കര്‍മ്മം നിര്‍വ്വഹിക്കും. തുടര്‍ന്ന് കലശാഭിഷേകം, മഹാപൂജ, സര്‍വ്വൈശ്വര്യ വിളക്ക് പൂജ എന്നിവയുണ്ടാകും

RANDOM NEWS

Vote

റീപോളിങ് ദിനത്തിലും ഭക്ഷണം കുടുംബശ്രീ വക

കാസര്‍കോട് : റീപോളിങ് നടന്ന കയ്യൂര്‍ചീമേനി ഗ്രാമപഞ്ചായത്തിലെ ബൂത്ത് നമ്പര്‍ 48 കൂളിയാട് ജി യു പി സ്‌കൂളിലെ പോളിങ് …