Friday , August 23 2019
Breaking News
Nellikkata

നെല്ലിക്കട്ട ഗുരുക്ഷേത്രത്തില്‍ ഗുരുവിന്റെ പഞ്ചലോഹ വിഗ്രഹം പ്രതിഷ്ഠിച്ചു

കാസര്‍കോട്: കാസര്‍കോട് നെക്രാജെ നെല്ലിക്കട്ട ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തില്‍ ശ്രീനാരായണ ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹം പ്രതിഷ്ഠിച്ചു. താന്ത്രിക ചടങ്ങുകള്‍ക്ക് ശേഷം പ്രതിഷ്ഠ നിര്‍വ്വഹിച്ച സമയം തന്നെ പ്രകൃതിയുടെ അനുഗ്രഹവര്‍ഷം പോലെ മഴയും പെയ്തു. നെക്രാജെ ഗ്രാമത്തിലെ ഗുരുദേവ വിശ്വാസികളുടെ നാല് പതിറ്റാണ്ടു കാലത്തെ സ്വപ്നമാണ് ഇതോടെ സഫലമായത്. ശ്രീനാരായണ ഗുരുദേവന്‍ പ്രതിഷ്ഠ നടത്തിയ മംഗളുരു കുദ്രോളി ഗോകര്‍ണ്ണനാഥ ക്ഷേത്രത്തില്‍ നിന്ന് സ്വാമി പ്രേമാനന്ദയുടെ കാര്‍മ്മികത്വത്തില്‍ പ്രത്യേകം തയ്യാറാക്കിയ രഥത്തില്‍ നെല്ലിക്കട്ട ക്ഷേത്ര സന്നിധിയില്‍ എത്തിച്ച ഗുരുവിന്റെ പഞ്ചലോഹ വിഗ്രഹം പുലര്‍ച്ചെ മഹാഗണപതിഹോമത്തിന് ശേഷം ആറിനും 6.28 നും ഇടയിലുള്ള ശുഭമുഹൂര്‍ത്തത്തില്‍ ശിവഗിരി മടാധിപതി പത്മശ്രീ വിശുദ്ധാനന്ദ സ്വാമികള്‍ ആണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ കര്‍മ്മം നിര്‍വ്വഹിച്ചത്. ബ്രഹ്മശ്രീ പറവൂര്‍ രാകേഷ് തന്ത്രി പ്രതിഷ്ഠ ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് കലശാഭിഷേകം, മഹാപൂജ, സര്‍വ്വൈശ്വര്യ വിളക്ക് പൂജ എന്നിവ നടത്തി. ചടങ്ങില്‍ സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിന് ഭക്തരാണ് പങ്കെടുത്തത്. പൂജകള്‍ക്ക് ശേഷം പ്രസാദ വിതരണം നടന്നു. ആഘോഷ കമ്മറ്റി ഭാരവാഹികളായ ഗണേഷ് അരമങ്ങാനം, ജനറല്‍ കണ്‍വീനര്‍ ശശി ചേടികാനം, ക്ഷേത്ര കമ്മറ്റി സെക്രട്ടറി ഏ .ടി വിജയന്‍, പ്രസിഡണ്ട് കൃഷ്ണന്‍ കോമ്പ്രജേ, കാസര്‍കോട് എസ് എന്‍ ഡി പി യൂണിയന്‍ സെക്രട്ടറി ഗണേഷ് പാറക്കട്ട, പ്രസിഡണ്ട് നാരായണ മഞ്ചേശ്വരം, നിര്‍മ്മല ഉപേന്ദ്രന്‍, ക്ഷേത്രം ട്രഷറര്‍ എന്‍ സി ശേഖരന്‍, സുമതി കരുണാകരന്‍ തുടങ്ങി നിരവധി പേര് സംബന്ധിച്ചു. സമര്‍പ്പണ സമ്മേളനം സംഘാടക സമിതി ചെയര്‍മാന്‍ ഗണേഷ് അരമങ്ങാനത്തിന്റെ അധ്യക്ഷതയില്‍ സ്വാമി വിശുദ്ധാനന്ദ ഉദ്ഘാടനം ചെയ്തു. സ്വാമി പ്രേമാനന്ദ ശിവഗിരി മഠം മുഖ്യാതിഥിയായി. മഹാപൂജയും തുടര്‍ന്ന് അന്നദാനവും ഉണ്ടായി.

RANDOM NEWS

Durga

പാഠം ഒന്ന്: ഉപയോഗിക്കൂ വലിച്ചെറിയാതിരിക്കൂ

കാഞ്ഞങ്ങാട് : അക്ഷരം എന്നാല്‍ ക്ഷരമില്ലാത്തത് അല്ലെങ്കില്‍ നാശമില്ലാത്തത് എന്നാണര്‍ഥം. എന്നാല്‍ എഴുതുന്ന പേന അങ്ങനെ ആകാതിരിക്കാനുള്ള ശ്രമത്തിലാണ് ദുര്‍ഗ …