Tuesday , June 18 2019
Breaking News
New-District-Collectorf-Devidasan

കാസര്‍കോട് കളക്ടറായി ഇ ദേവദാസന്‍ ചുമതലയേറ്റു

New-District-Collectorf-Devidasan

കാസര്‍കോട് : കാസര്‍കോട് ജില്ലാ കളക്ടറായി ഇ ദേവദാസന്‍ ചുമതലയേറ്റു. മൂന്നരവര്‍ഷത്തെ സേവനത്തിനുശേഷം സ്ഥലം മാറി പോകുന്ന ജില്ലാകളക്ടര്‍ പി എസ് മുഹമ്മദ് സഗീറില്‍ നിന്നാണ് അദ്ദേഹം സ്ഥാനമേറ്റെടുത്തത്. 2004 ല്‍ ഐ എ എസ് ലഭിച്ച ഇ ദേവദാസന്‍ ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണര്‍, ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയുടെ സ്‌പെഷ്യല്‍ ഓഫീസര്‍, ഇടുക്കി ജില്ലാ കളക്ടര്‍, കണ്ണൂര്‍ വിമാനത്താവളം സ്‌പെഷ്യല്‍ ഓഫീസര്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. 2011-12 കാലയളവില്‍ ഇടുക്കി ജില്ലാ കളക്ടറായിരുന്നു. കേരള സംസ്ഥാന സഹകരണ ബാങ്ക് മാനേജിംഗ് ഡയറക്ടറായും പ്രവര്‍ത്തിച്ചട്ടുണ്ട്. 1993 മുതല്‍ ഡെപ്യൂട്ടി കളക്ടറായി സേവനമാരംഭിച്ച അദ്ദേഹം കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. തലശ്ശേരി സ്വദേശിയാണ്. ഭാര്യയും മകളുമുണ്ട്.

RANDOM NEWS

Health

ചികിത്സയും ഓണ്‍ലൈനിലേക്ക്; കാര്യങ്ങള്‍ ഇനി ഹെല്‍ത്ത് കാര്‍ഡ് നോക്കിക്കോളും

കാസര്‍കോട് : സംസ്ഥാനത്തിന്റെ ആരോഗ്യവികസനത്തിന് ഊര്‍ജം പകര്‍ന്ന് കൊണ്ടിരിക്കുന്ന ആരോഗ്യ വകുപ്പിന്റെ ഇ ഹെല്‍ത്ത് പദ്ധതി ജില്ലയിലും പ്രചാരം നേടുന്നു. …