Monday , July 22 2019
Breaking News
Crime-Report

രണ്ടു വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ച യുവതി വീട്ടില്‍ പ്രസവിച്ചു; സഹോദരന്‍ പോലീസില്‍ പരാതി നല്‍കി

മുള്ളേരിയ : രണ്ടു വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ച യുവതി വീട്ടില്‍ പ്രസവിച്ചു. അമിത രക്തസ്രാവത്തെ തുടര്‍ന്ന് ഗുരുതരനിലയിലായ യുവതിയെ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സഹോദരിയുടെ ഗര്‍ഭത്തിന് ഉത്തരവാദി അയല്‍ക്കാരനാണെന്ന് ആരോപിച്ച് സഹോദരന്‍ പോലീസില്‍ പരാതി നല്‍കി. എന്നാല്‍ പോലീസ് മൊഴിയെടുക്കാനെത്തിയപ്പോള്‍ തനിക്ക് പരാതിയില്ലെന്നും കേസ് വേണ്ടെന്നും യുവതി പോലീസിനോട് അഭ്യര്‍ത്ഥിച്ചു. ഇതോടെ കേസെടുക്കാനാകാതെ പോലീസ് ത്രിശങ്കുവിലായി.

ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ ബെള്ളൂര്‍ പഞ്ചായത്തിലെ ഒരു സ്ഥലത്താണ് സംഭവം. അഞ്ചു വയസുള്ള പെണ്‍കുട്ടിയുടെ മാതാവായ 30കാരിയാണ് വീട്ടില്‍ പ്രസവിച്ചത്. ഇവരുടെ ഭര്‍ത്താവ് രണ്ടു വര്‍ഷം മുമ്പ് മരണപ്പെട്ടിരുന്നു. ഇതിനിടയിലാണ് യുവതി ഗര്‍ഭിണിയായത്. എന്നാല്‍ വിവരം ആരോടും പറഞ്ഞിരുന്നില്ല. മിനിഞ്ഞാന്ന് രാവിലെ യുവതി പ്രസവിക്കുകയും അമിത രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയിലാവുകയും ചെയ്തു. തുടര്‍ന്ന് യുവതിയുടെ സഹോദരന്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. അയല്‍ക്കാരനും ഭാര്യയും മക്കളുമുള്ള യുവാവാണ് സഹോദരിയുടെ ഗര്‍ഭത്തിന് ഉത്തരവാദിയെന്ന് പരാതിയില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് എസ് ഐ മോഹനന്റെ നേതൃത്വത്തില്‍ പോലീസ് മംഗ്‌ളൂരുവിലെ ആശുപത്രിയിലെത്തി യുവതിയില്‍ നിന്നും മൊഴിയെടുത്തു. താനും യുവാവും പ്രണയത്തിലാണെന്നും അയാള്‍ക്കെതിരെ തനിക്ക് പരാതിയില്ലെന്നും കേസ് വേണ്ടെന്നും യുവതി മൊഴി നല്‍കുകയായിരുന്നു.

RANDOM NEWS

Rain

കനത്ത മഴ: കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

കണ്ണൂര്‍ : കാലവര്‍ഷം ശക്തമായി തുടരുകയും ദുരന്തനിവാരണ അതോറിറ്റ് റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയിലെ പ്രൊഫഷണല്‍ …