Friday , August 23 2019
Breaking News
prd

ബാലാവകാശം ജില്ലാതല ക്വിസ്മത്സരം നടത്തി

ബാലാവകാശവാരാചരണത്തിന്റെ ഭാഗമായി സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷനും കാസര്‍കോട് ജില്ലാശിശുസംരക്ഷണയൂണിറ്റും എട്ട് മുതല്‍12 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടിബാലാവകാശ നിയമങ്ങളെ അടിസ്ഥാനമാക്കിസംഘടിപ്പിച്ച ജില്ലാതലക്വിസ്മത്സരത്തില്‍കയ്യൂര്‍ഗവ: വൊക്കേഷണല്‍ഹയര്‍സെക്കന്ററിസ്‌ക്കൂളിലെ ടി വി സൗരവ് ,പി യു അനുരാജ് എന്നിവരടങ്ങുന്ന ടീം ജേതാക്കളായി. ഒന്നാംസ്ഥാനം നേടിയ ടീം സംസ്ഥാനതല മത്സരത്തിലേക്കുള്ള യോഗ്യതാ പരീക്ഷയിലും പങ്കെടുത്തു. ബന്തടുക്ക ഗവ: ഹയര്‍സെക്കന്ററി സ്‌ക്കൂളിലെ പി കെ രാഹുല്‍ , കെ പ്രിയ, ബല്ല ക്രൈസ്റ്റ് സി.എം.ഐ പബ്ലിക്ക് സ്‌ക്കൂളിലെ ബീബിജുഹീന മലിഹ,സൂര്യ ബി എന്നിവര്‍യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. ക്വിസ്മാസ്റ്ററായി എ ജി ഫൈസല്‍ കുട്ടികളുടെ സംഘചര്‍ച്ചയും നയിച്ചു.
ജില്ലാ ശിശുസംരക്ഷണഓഫീസര്‍ പി ബിജുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാകളക്ടര്‍ ജീവന്‍ ബാബു വിജയികള്‍ക്ക്ക്യാഷ്അവാര്‍ഡും ട്രോഫിയും സമ്മാനിച്ചു. ജില്ലാ ശിശുസംരക്ഷണ യൂണിറ്റിലെ പ്രൊട്ടക്ഷന്‍ ഓഫീസര്‍മാരായ എ ജി ഫൈസല്‍, കെ ഷുഹൈബ്, ചിന്‍മയ വിദ്യാലയ പ്രിന്‍സിപ്പാള്‍ പുഷ്പരാജ്, ഡി.സി.പി. യു കൗണ്‍സിലര്‍ കെ പി അഖില , സോഷ്യല്‍വര്‍ക്കര്‍ ടി കെ രേഷ്മ, പി സന്ധ്യ, പി എസ് ശരത്കുമാര്‍, സി ധന്യ എന്നിവര്‍ നേതൃത്വം നല്‍കി.

RANDOM NEWS

Durga

പാഠം ഒന്ന്: ഉപയോഗിക്കൂ വലിച്ചെറിയാതിരിക്കൂ

കാഞ്ഞങ്ങാട് : അക്ഷരം എന്നാല്‍ ക്ഷരമില്ലാത്തത് അല്ലെങ്കില്‍ നാശമില്ലാത്തത് എന്നാണര്‍ഥം. എന്നാല്‍ എഴുതുന്ന പേന അങ്ങനെ ആകാതിരിക്കാനുള്ള ശ്രമത്തിലാണ് ദുര്‍ഗ …