Saturday , October 21 2017
Breaking News
NGO-Sangh

ജനസംഖ്യാനുപാതികമായി സ്റ്റാഫ് പാറ്റേണ്‍ ക്രമീകരിക്കണം ; എന്‍ ജി ഒ സംഘ്

കാസര്‍കോട് : സര്‍ക്കാര്‍ ഓഫീസുകളിലെ സ്റ്റാഫ് പാറ്റേണ്‍ ജനസംഖ്യാനുപാതികമായി പുന:ക്രമീകരിക്കണമെന്ന് എന്‍ ജി ഒ സംഘ് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ ടി സുകുമാരന്‍ പറഞ്ഞു. എന്‍ ജി ഒ സംഘ് കാസര്‍കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ത്ഥി – അധ്യാപകാനുപാതം പുന:ക്രമീകരിക്കുന്നതുപോലെ സര്‍ക്കാര്‍ ഓഫീസുകളിലെ ജീവനക്കാരുടെ എണ്ണം ജനസംഖ്യാനുപാതികമായി പുന:ക്രമീകരിക്കാത്തതുമൂലം പൊതുജനങ്ങള്‍ ഏറ്റവും കൂടുതല്‍ ബന്ധപ്പെടുന്ന വില്ലേജ് പഞ്ചായത്ത്, ആരോഗ്യവകുപ്പിലെ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുവാന്‍ ജീവനക്കാര്‍ കഠിനാധ്വാനം ചെയ്യേണ്ടിവരുന്നു. യുവാക്കളുടെ തൊഴില്‍ സാധ്യതയും വര്‍ദ്ധിപ്പിക്കാന്‍ ഇത് ഏറെ പ്രയോജനം ചെയ്യും. ജില്ലാ പ്രസിഡണ്ട് എം ഗംഗാധര അധ്യക്ഷത വഹിച്ചു. ബി എം എസ് ജി്‌ലാ സെക്രട്ടറി ശ്രീനിവാസന്‍ കെ എ, ബി ജെ പി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ ശ്രീകാന്ത്, പെന്‍ഷനേര്‍സ് ജില്ലാ പ്രസിഡണ്ട് കെ കുഞ്ഞിക്കമ്ണന്‍, എന്‍ ടി യു ജില്ലാ സെക്രട്ടറി കെ പ്രഭാകരന്‍, എ ബി വി പി ജില്ലാ കണ്‍വീനര്‍ ശ്രീഹരി എന്നിവര്‍ സംസാരിച്ചു.
ജില്ലാ സെക്രട്ടറി കെ രഞ്ജിത് സ്വാഗതവും ജില്ലാ ജോ.സെക്രട്ടറി എം ശിവനായക് നന്ദിയും പറഞ്ഞു.

RANDOM NEWS

V-S-Auto

നീലേശ്വരത്ത് പിറന്നാള്‍ ആഘോഷമാക്കി വിഎസ് ഓട്ടോസ്റ്റാന്റ്

നീലേശ്വ: 94-ാം പിറന്നാള്‍ വേളയിലും വി എസ് അച്യുതാനന്ദന്‍ എന്ന വിപ്ലവകാരിക്ക് ഇന്നും പതിവ് ദിനംപോലെ തന്നെയായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ …