Friday , May 24 2019
Breaking News
NIA

കാസര്‍കോട് സ്വദേശികളടക്കം 21 മലയാളികളുടെ ഐ.എസ്. പ്രവേശം: കോട്ടയം, മലബാര്‍ സ്വദേശികള്‍ നിരീക്ഷണത്തില്‍

ന്യൂഡല്‍ഹി : കുട്ടികളും സ്ത്രീകളുമുള്‍പ്പെടെ 21 മലയാളികള്‍ ഐ.എസില്‍ ചേര്‍ന്നതുമായി ബന്ധപ്പെട്ട് ബെംഗളൂരുവില്‍ ജോലി ചെയ്യുന്ന കോട്ടയം സ്വദേശിയും കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് സ്വദേശികളും ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.)യുടെ നിരീക്ഷണത്തില്‍.

അനധികൃതമായി കടന്നതിന് അഫ്ഗാനിസ്താനില്‍ പിടിയിലായി നാടുകടത്തപ്പെട്ട മലയാളി നഷീദുല്‍ ഹംസഫറിനെ ചോദ്യംചെയ്യുന്നതിനിടയിലാണ് ഇവരെക്കുറിച്ച് എന്‍.ഐ.എ.ക്കു വിവരം ലഭിച്ചത്. വിശദമായ തെളിവുകള്‍ ശേഖരിച്ചശേഷം കൂടുതല്‍പേരെ ചോദ്യംചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് അന്വേഷണസംഘം നീങ്ങിയേക്കും.

വയനാടു സ്വദേശിയും 26-കാരനുമായ നഷീദുലിനെ സെപ്റ്റംബറിലാണ് ഇന്ത്യന്‍ അധികൃതര്‍ക്കു കൈമാറിയത്. ഐ.എസില്‍ ചേരാന്‍ 2016-ല്‍
അഫ്ഗാനിസ്താനിലേക്കു പോയ സ്ത്രീകളും കുട്ടികളുമടങ്ങുന്ന 21 അംഗ സംഘത്തില്‍ ഇയാളുടെ അടുത്തസുഹൃത്തായ തൃക്കരിപ്പൂര്‍ സ്വദേശി ഷിഹാസ് അംഗമായിരുന്നു. സിറിയയിയില്‍ കൊല്ലപ്പെട്ടെന്നു കരുതുന്ന ഷിഹാസിന് അഫ്ഗാനിസ്താനിലെ കൊറസാന്‍ പ്രവിശ്യയിലെ ഐ.എസിന്റെ മാധ്യമവിഭാഗത്തിലായിരുന്നു ചുമതല. മറ്റൊരു സുഹൃത്തായ തൃക്കരി
രില്‍ നിന്നു തന്നെയുള്ള അഷ്ഫാഖിന് സംഘത്തിലേക്ക് ആളെ ചേര്‍ക്കേണ്ട ചുമതലയായിരുന്നെന്നും നഷീദുല്‍ മൊഴി നല്കി.

നഷീദുല്‍ ഉള്‍പ്പെടെ 22 മലയാളികളുടെ പട്ടിക നേരത്തേ കേന്ദ്രസര്‍ക്കാര്‍ കേരളത്തിനു കൈമാറിയിരുന്നു. ഇവരില്‍ പലരും കൊല്ലപ്പെട്ടതായാണ് വിവരമെങ്കിലും ഇത്തരത്തിലുള്ള വാര്‍ത്ത പ്രചരിപ്പിച്ച ശേഷം ഇവര്‍ നാട്ടില്‍ തിരിച്ചെത്തി കൂടുതല്‍ പേരെ റിക്രൂട്ട് ചെയ്യാനുള്ള സാധ്യതയും എന്‍.ഐ.എ. തള്ളിക്കളയുന്നില്ല.

കൂടുതല്‍പേര്‍ പിടിയിലായേക്കും

നഷീദുലും ഷിഹാസും അടക്കമുള്ളവരെ ഐ.എസ്. ആശയങ്ങളില്‍ ആകൃഷ്ടരാക്കാന്‍ പരിശ്രമിച്ച കോട്ടയത്തുനിന്നുള്ളയാളാണ് പ്രധാനമായും
എന്‍.ഐ.എ.യുടെ നിരീക്ഷണത്തിലുള്ളത്. ബെംഗളൂരുവില്‍ ഒരു കോളേജില്‍ അഡ്മിനിസ്ട്രേറ്ററാണ് തബ്ലീഗ് അനുയായിയായ ഇയാള്‍. കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് എന്നിവിടങ്ങളില്‍ ഇവര്‍ക്കു സഹായം ചെയ്തവരുടെ പ്രവര്‍ത്തനങ്ങളും ചലനങ്ങളും എന്‍.ഐ.എ. നിരീക്ഷിക്കുന്നുണ്ട്.

ബെംഗളൂരു കുമാരസ്വാമി ലേഔട്ടിലെ താമസക്കാരനായ തബ്ലീഗ് അനുയായി നഷീദുലുമായും ഷിഹാസുമായും ബന്ധമുണ്ടാക്കി. ബിസിനസ് മാനേജ്മെന്റ് കോഴ്സ് പഠിക്കാനാണ് നഷീദുല്‍ ബെംഗളൂരുവിലെത്തിയത്. ഈ സമയത്ത് 2011-ല്‍ ഷിഹാസിനെ പരിചയപ്പെട്ടു. ഷിഹാസും നഷീദുലും തബ്ലീഗ് വിശ്വാസിയുടെ നിര്‍ദേശപ്രകാരം അവിടെ മാര്‍ക്കറ്റിന് അടുത്തുള്ള പള്ളിയില്‍ ജമാഅത്തില്‍ പങ്കെടുക്കാന്‍ തുടങ്ങി. ഈ സമയമാണ് ഇരുവരും സക്കീര്‍ നായിക്സ് ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ (ഐ.ആര്‍.എഫ്.) ധനസഹായ ത്തോടെ നടന്ന ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതും യെമെനി-അമേരിക്കന്‍ മതപ്രസംഗകന്‍ അന്‍വര്‍ അവ് ലാകിയെപ്പോലുള്ളവരുടെ പ്രസംഗങ്ങളില്‍ ആകൃഷ്ടരാവുന്നതും..
ഐ.ആര്‍.എഫിന്റെ പരിപാടികളില്‍ ഇസ്ലാം-ക്രിസ്ത്യന്‍ മതവിഭാഗങ്ങളെ താരതമ്യം ചെയ്യലായിരുന്നു കൂടുതലും നടന്നിരുന്നത്. ഇതിന്റെ തുടര്‍ച്ചയായാണ് പാലക്കാട് സ്വദശി ബെസ്റ്റിന്‍ വിന്‍സെന്റ് മതംമാറി യഹിയയായതെന്നും നഷീദുലിന്റെ മൊഴിയില്‍ പറയുന്നു. ബെസ്റ്റിനും ഭാര്യ മറിയവും 2016-ല്‍ അഫ്ഗാനില്‍ പോയവര്‍ക്കൊപ്പമുണ്ടായിരുന്നു. ഇവരും കൊല്ലപ്പെട്ടതായാണ് വിവരം.

RANDOM NEWS

Smirthi-andf-Rahul

അമേഠിയില്‍ അടിപതറി രാഹുല്‍ഗാന്ധി; ഇത് സ്മൃതി ഇറാനിയുടെ മധുരപ്രതികാരം

ന്യൂഡല്‍ഹി: വാശിയേറിയ മത്സരം നടന്ന ഉത്തര്‍പ്രദേശിലെ അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് തോല്‍വി. കേന്ദ്രമന്ത്രിയും ബി.ജെ.പി. നേതാവുമായസ്മൃതി ഇറാനിയോട് …