Saturday , January 25 2020
Breaking News

ഐ എസ് റിക്രൂട്ട്‌മെന്റ് കേസ് : അബ്ദുല്‍റാഷിദ് മരിച്ചിട്ടില്ലെന്ന് എന്‍ ഐ എ

കൊച്ചി : ഐ എസ് റിക്രൂട്ട്‌മെന്റ് കേസിലെ മുഖ്യപ്രതിയെന്ന് പോലീസ് സംശയിക്കുന്ന തൃക്കരിപ്പൂര്‍ പടന്ന സ്വദേശി അബ്ദുല്‍റാഷിദ് മരിച്ചിട്ടില്ലെന്ന് എന്‍ ഐ എ. എറണാകുളത്തെ പ്രത്യേക കോടതിയിലാണ് എന്‍ ഐ എ ഇക്കാര്യം അറിയിച്ചത്. അബ്ദുല്‍റാഷിദ് കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കുന്ന ഒരു വിവരവും ലഭിച്ചിട്ടില്ലെന്നും അന്വേഷണത്തെ വഴിതെറ്റിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വ്യാജ പ്രചരണം നടത്തുന്നതെന്നും എന്‍ ഐ എ കോടതിയില്‍ അറിയിച്ചു. ഇയാള്‍ ഇപ്പോഴും ഒളിവില്‍ തന്നെയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അഫ്ഗാനിസ്ഥാനില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ അബ്ദുല്‍ റാഷിദ് ഉള്‍പ്പെടെ ഒമ്പതു ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.അഫ്ഗാനിസ്ഥാനിലടക്കം അന്താരാഷ്ട്ര ഏജന്‍സികളുമായി ബന്ധപ്പെട്ടുവെങ്കിലും മരണം സ്ഥിരീകരിക്കുന്നതിനുള്ള ഒരു വിവരവും ലഭിച്ചില്ലെന്ന് എന്‍ ഐ എ പറയുന്നു. മരണം സംബന്ധിച്ച സംശയങ്ങള്‍ ദൂരീകരിക്കുന്നതിന് കോടതി എന്‍ ഐ യോട് നിര്‍ദ്ദേശിച്ചിരുന്നു. ഇതു സംബന്ധിച്ച അന്വേഷണത്തിലാണ് മരമം സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്.

2016 മെയ്, ജൂണ്‍ മാസങ്ങളിലാണ് അബ്ദുല്‍റാഷിദിന്റെ നേതൃത്വത്തില്‍ ഇരുപതോളം പേര്‍ കേരളം വിട്ടത്. റാഷിദിന്റെ ഭാര്യയും സംഘത്തില്‍ ഉണ്ടായിരുന്നു. രാജ്യം വിട്ടശേഷം അബ്ദുല്‍റാഷിദ് ബന്ധുക്കളും സുഹൃത്തുക്കളുമായി സാമൂഹ്യ മാധ്യമങ്ങള്‍ വഴി ബന്ധപ്പെട്ടിരുന്നു. പിന്നീട് മാസങ്ങളായി ബന്ധപ്പെട്ടിരുന്നില്ല. ഇതിനിടയിലാണ് മരണവാര്‍ത്ത പുറത്തുവന്നത്. റാഷിദിനൊപ്പം ചേരാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് 2016ല്‍ ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ച് ബീഹാര്‍ സ്വദേശിനി യാസ്മിന്‍ അഹമ്മിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

RANDOM NEWS

മരം വ്യാപാരിയെ കഴുത്തു മുറുക്കി കൊലപ്പെടുത്തിയതായി തെളിഞ്ഞു ; ഭാര്യയും കാമുകനും അറസ്റ്റില്‍

മഞ്ചേശ്വരം : മരംവ്യാപാരിയെ കഴുത്തുമുറുക്കി കൊലപ്പെടുത്തിയതാണെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. തലപ്പാടി കെ സി റോഡ് സ്വദേശിയും പാവൂര്‍ കിദമ്പാടിയില്‍ …