Sunday , December 15 2019
Breaking News

നിലമ്പൂര്‍ വാണിയംപുഴയില്‍ 200 പേര്‍ കുടുങ്ങി; ദുഷ്‌കരമായ രക്ഷാദൗത്യത്തിന് സൈന്യം

മലപ്പുറം: മലപ്പുറം ജില്ലയില നിലമ്പൂര്‍ മുണ്ടേരിക്കടുത്ത് വാണിയംപുഴയില്‍ കുടുങ്ങിക്കിടക്കുന്ന 200 പേരെ രക്ഷപ്പെടുത്താന്‍ സൈന്യം പുറപ്പെട്ടു. എന്‍ഡിഎഫ്ആറിന്റെ കമാന്‍ഡോകളും 24 ജവാന്‍മാരും രണ്ട് റേഞ്ച് ഓഫീസര്‍മാരും അടക്കം 28 പേരാണ് സംഘത്തിലുള്ളത്. ഏറ്റവും ദുസ്സഹമായ രക്ഷാദൗത്യമാണ് സൈന്യത്തിന് നിര്‍വഹിക്കാനുള്ളത്.

വാണിയംപുഴയെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന മുണ്ടേരിപ്പാലം കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടലില്‍ തകര്‍ന്നിരുന്നു. ഇതോടെ കാളികാവ് ഫോറസ്റ്റ് റേഞ്ച് വഴി ദുര്‍ഘടമായ കാട്ടിലൂടെ വേണം സൈന്യത്തിന് വാണിയംപുഴയിലെത്താന്‍. ചാലിയാറില്‍ ഇപ്പോള്‍ അതിശക്തമായ മലവെള്ളപ്പാച്ചിലാണ്. ഇതുമൂലം ദൗത്യസംഘം പുഴ മുറിച്ചുകടക്കാനാകാതെ കരിയില്‍ നില്‍ക്കുകയാണ്.

കുടുങ്ങിക്കിടക്കുന്നവരില്‍ 15 പേര്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷനിലെ ജീവനാക്കാരാണ്. ബാക്കിയുള്ളവര്‍ പ്രദേശത്തെ രണ്ട് കോളനിയില്‍ പെട്ട ആദിവാസികളാണ്.

റെസ്‌ക്യൂ ഓപ്പറേഷനായി എന്‍ഡിആര്‍എഫ് നേരത്തെ സ്ഥലത്തെത്തിയിരുന്നെങ്കിലും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായതിനാല്‍ മടങ്ങേണ്ടി വന്നു.. ശക്തായ ഉരുള്‍ പൊട്ടലില്‍ മലവെള്ളം കുത്തിയൊലിച്ചുവരുന്നതാണ് രക്ഷാപ്രവര്‍ത്തനത്തിന് തടസം..

അവസാനം വിവരം ലഭിക്കുമ്പോള്‍ ചാലിയാറില്‍ അതിശക്തമായ മലവെള്ളപ്പാച്ചിലാണ്. ഇതുമൂലം ദൗത്യസംഘം പുഴ മുറിച്ചുകടക്കാനാകാതെ കരയില്‍ നില്‍ക്കുകയാണ്. പുഴകടന്നാല്‍ അപ്പുറം വനമാണ്. വെള്ളം കുറഞ്ഞാല്‍ ഈ വനത്തിലൂടെ യാത്ര ആരംഭിക്കുമെന്ന് ദൗത്യ സംഘം അറിയിച്ചിരുന്നു. ഇപ്പോള്‍ സംഘത്തെ ബന്ധപ്പെടാന്‍ സാധിക്കുന്നില്ല.
അതിനാല്‍ തന്നെ സൈന്യം വനത്തില്‍ പ്രവേശിച്ചു എന്നുവേണം കരുതാന്‍. 8 കിലോമീറ്റര്‍ വനത്തിലൂടെ യാത്ര ചെയ്താല്‍ മാത്രമെ ലക്ഷ്യസ്ഥാനത്ത് എത്താന്‍ കഴിയുള്ളു
കവളപ്പാറ മുണ്ടക്കൈ മേഖലയില്‍ വീണ്ടും ഉരുള്‍പൊട്ടി. ഈ വിവരം ദൗത്യസംഘത്തെ അറിയിക്കാനും സാധിച്ചിട്ടില്ല. സമാനതകളില്ലാത്ത ദൗത്യത്തിനാണ് 28 അംഗ സംഘം വാണിയംപുഴയിലേക്ക് പുറപ്പെട്ടിരിക്കുന്നത്.

RANDOM NEWS

പൗരത്വ ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം; നിയമം പ്രാബല്യത്തില്‍

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. വ്യാഴാഴ്ച രാത്രി വൈകിയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബില്ലില്‍ ഒപ്പുവച്ചത്. ഗസറ്റില്‍ …