Saturday , February 29 2020
Breaking News

നീലേശ്വരം നഗരസഭയിലേക്ക് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ പത്രിക നല്‍കി

LDFനീലേശ്വരം: നീലേശ്വരം നഗരസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്വാനാര്‍ത്ഥികള്‍ കഴിഞ്ഞ ദിവസം നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിച്ചു. കൃഷ്ണപ്പിള്ള മന്ദിരത്തില്‍ നിന്നു പ്രകട നമായാണ് മുനിസിപ്പല്‍ ആപ്പീസീലേക്ക് പ്രവര്‍ത്തകര്‍ എത്തിയത്. സ്ഥാനാര്‍ത്ഥികളായ കെ പി ജയരാജന്‍, വി ഗൗരി, മഹിളാസംഘം നേതാവ് പി ഭാര്‍ഗവി, എ കെ കുഞ്ഞികൃഷ്ണന്‍, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, പ്രകടനത്തിന് കെ ബാലകൃഷ്ണന്‍, കെ രാഘവന്‍, കരുവക്കാല്‍ ദാമോദരന്‍, കെ.വി ദാമോദരന്‍ കെ.പി.രവീരന്ദന്‍, എം അസിനാര്‍ പി.വിജയകുമാര്‍ ,സി.രാഘവന്‍ വി .സി .ജോസഫ് രമേശന്‍ കാര്യങ്കോട്, ഇ.പുഷ്പകുമാരി, ജോണ്‍ ഐമന്‍, ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

RANDOM NEWS

ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സോളാര്‍ വൈദ്യുതിയിലേക്ക് ആദ്യഘട്ടം പൂര്‍ത്തിയായി

കാസര്‍കോട് : വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും കൗതുകവും പുതിയ അറിവുകളും സമ്മാനിച്ച് വെള്ളച്ചാല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പഠനനോത്സവം സമാപിച്ചു. നീലശ്വരം …