Thursday , May 24 2018
Breaking News
Nileshwar

നീലേശ്വരത്ത് രണ്ട് തീവണ്ടികളുടെ സ്റ്റോപ്പ് കൂടി പരിഗണനയില്‍

നീലേശ്വരം: നേത്രാവതി, യശ്വന്ത്പുര്‍ എക്സ്?പ്രസുകള്‍ക്ക് കൂടി നീലേശ്വരത്ത് സ്റ്റോപ്പനുവദിക്കാന്‍ കേന്ദ്ര റെയില്‍വേ ബോര്‍ഡിന് ദക്ഷിണറെയില്‍വേയുടെ
ശുപാര്‍ശ. ഇത് സംബന്ധിച്ചുള്ള വിവരം ദക്ഷിണറെയില്‍വേ ജനറല്‍ മാനേജര്‍ പി.കരുണാകരന്‍ എം.പി.യെ രേഖാമൂലം അറിയിച്ചു. കഴിഞ്ഞ ഫെബ്രുവരി 14-ന് പി.കരുണാകരന്‍ എം പി.യെ രേഖാമൂലം അറിയിച്ചു. കഴിഞ്ഞ ഫെബ്രുവരി 14-ന് പി.കരുണാകരന്‍ എം.പി.യുടെ നേതൃത്വത്തില്‍ ജനറല്‍ മാനേജരുമായി നടത്തിയ ചര്‍ച്ചയിലെ തീരുമാന പ്രകാരമാണ് ഈ നേട്ടം.

നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രൊഫ. കെ.പി. ജയരാജനും പ്രതിപക്ഷ കൗണ്‍സിലര്‍ എറുവാട്ട് മോഹനനും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. ഇന്റര്‍സിറ്റി എക്സ്പ്രസിനും നീലേശ്വരത്ത് സ്റ്റോപ്പനുവദിച്ചതായി അടുത്തിടെ എം.പി. അറിയിച്ചിരുന്നുവെങ്കിലും സമയക്രമം പ്രഖ്യാപിക്കുകയോ തീവണ്ടി നിര്‍ത്തിത്തുടങ്ങുകയോ ചെയ്തിട്ടില്ല. ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് മാത്രമാണ് ജനുവരി 30 മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ നീലേശ്വരത്ത് നിര്‍ത്തിത്തുടങ്ങിയത്. ചെന്നൈ സൂപ്പര്‍ഫാസ്റ്റിന്റെയും ഇന്റര്‍സിറ്റിയുടെയും സ്റ്റോപ്പിന്റെ കാര്യത്തില്‍ പി.കരുണാകരന്‍ എം.പി.യും നീലേശ്വരം രാജാസ് എച്ച്.എസ്.എസ്. 1987-88 ബാച്ച് പൂര്‍വ വിദ്യാര്‍ഥി സംഘടന രൂപവത്കരിച്ച ജനകീയ കൂട്ടായ്മയും അവകാശവാദം ഉന്നയിച്ചിരുന്നു. പരിഗണനയിലുള്ള രണ്ട് തീവണ്ടികളും സ്റ്റോപ്പ് അനുവദിച്ച ഇന്റര്‍സിറ്റിയും നിലവില്‍ നിര്‍ത്താന്‍ തുടങ്ങിയ ചെന്നൈ സൂപ്പര്‍ ഫാസ്റ്റും കൂടി നാല് തീവണ്ടികളാണ് ചുരുങ്ങിയ കാലത്തിനുള്ളില്‍ നീലേശ്വരത്തിന് സ്വന്തമാകുന്നത്.

അതേസമയം എം.പി.യുടെ ഇടപെടലിനെ തുടര്‍ന്ന് റെയില്‍വേ സ്റ്റേഷന്‍ മേല്‍നടപ്പാലത്തിന് മേല്‍ക്കൂര പണിത് കിഴക്കുഭാഗത്തേക്ക് നീട്ടാന്‍ ടെന്‍ഡര്‍ ക്ഷണിക്കുകയും നിര്‍ദിഷ്ട പള്ളിക്കര മേല്‍പ്പാല നിര്‍മാണത്തിന് ശിലാസ്ഥാപനം നിശ്ചയിക്കുകയും ചെയ്തു. ജില്ലയില്‍ യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന നീലേശ്വരം റെയില്‍വേ സ്റ്റേഷന്‍ വൈകിയെങ്കിലും റെയില്‍വേ വികസന ഭൂപടത്തില്‍ വന്നത് നീലേശ്വരത്തുകാരെയും മലയോര ജനതയെയും ഏറെ സന്തോഷിപ്പിച്ചിട്ടുണ്ട്.

RANDOM NEWS

Court

മൂന്നുവയസുകാരനെ ചിരവകൊണ്ട് അടിച്ചുകൊലപ്പെടുത്തിയ കേസില്‍ പിതാവ് കുറ്റക്കാരന്‍

കാസര്‍കോട് : മദ്യലഹരിയിലെത്തി മൂന്നുവയസുകാരനെ ചിരവ കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ കേസില്‍ പിതാവ് കുറ്റക്കാരനന്ന് കോടതി കണ്ടെത്തി. പാണത്തൂര്‍ മൈലാട്ടി …