Friday , March 22 2019
Breaking News
Nipa

നിപ്പ: ഒരു മരണം കൂടി, മരിച്ചത് സാബിത്തിന്റെയും സാലിഹിന്റെയും പിതാവ്

കോഴിക്കോട്: നിപ്പ വൈറസ് ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം കൂടി .കോഴിക്കോട് ചങ്ങരോത്ത് സ്വദേശി മൂസ്സയാണ് മരിച്ചത്.

രോഗ ബാധ ആദ്യം സ്ഥിരീകരിച്ച സഹോദരങ്ങളായ സാബിത്തിന്റെയും സാലിഹിന്റെയും പിതാവാണ് മൂസ്സ. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലായിരുന്നു അന്ത്യം.

ഇതോടെ സംസ്ഥാനത്ത് നിപ്പ ബാധിച്ച് മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി.നിപ്പ ലക്ഷണം സംശയിച്ച് പ്രവേശിപ്പിച്ചിരുന്ന ഒന്‍പതുപേരെ ബുധനാഴ്ച ഡിസ്ചാര്‍ജ് ചെയ്തിരുന്നു. അതിനിടെയാണ് മൂസ്സയുടെ മരണ വാര്‍ത്തയെത്തുന്നത്.

ആദ്യ ഘട്ടത്തില്‍ രോഗം പിടിപ്പെട്ടവരില്‍ ഒരാളാണ് മൂസ്സ. കഴിഞ്ഞ ദിവസം നാലുപേര്‍ പേര്‍ സ്വകാര്യ ആശുപത്രികളില്‍ ഗുരുതരാവസ്ഥയിലാണ് എന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇവരില്‍ ഒരാളാണ് ഇന്ന് മരിച്ച മൂസ്സ. നിലവില്‍ നിപ്പ ബാധിച്ച് മൂന്ന് പേര്‍ കോഴിക്കോട്ടെ വിവിധ ആശുപത്രികളില്‍ ഗുരുതരാവസ്ഥയില്‍ അത്യാഹിതവിഭാഗത്തിലുണ്ട്.

RANDOM NEWS

Adoor

സോളാര്‍ കേസിലെ പ്രതികള്‍ക്കെതിരെ മത്സരിക്കുമെന്ന് പരാതിക്കാരി

തിരുവനന്തപുരം: സോളാര്‍ കേസില്‍ പ്രതികള്‍ക്കെതിരെ മത്സരിക്കുമെന്ന് പരാതിക്കാരി. താന്‍ ആരോപണം ഉന്നയിച്ച കോണ്‍ഗ്രസ് നേതാക്കള്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ അതില്‍ ഏതെങ്കിലും …