Monday , August 26 2019
Breaking News
nirbhaya

നിര്‍ഭയ കേസിലെ മൂന്നാം പ്രതി ആത്മഹത്യക്ക് ശ്രമിച്ചു

ന്യൂഡല്‍ഹി: കോളിളക്കം സൃഷ്ടിച്ച നിര്‍ഭയ കേസിലെ മൂന്നാം പ്രതി വിനയ് ശര്‍മ തിഹാര്‍ ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു.ബുധനാഴ്ച രാത്രിയാണ് സംഭവം. ഗുരുതരാവസ്ഥയിലായ ഇയാളെ ഉടന്‍ തന്നെ ഡല്‍ഹിയിലെ ദീന്‍ ദയാല്‍ ഉപാധ്യായ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

അമിതമായി മരുന്നു കഴിച്ച ശേഷം തൂങ്ങിമരിക്കാന്‍ ശ്രമിച്ചുവെന്നാണ് സൂചന. സംഭവത്തില്‍ ജയില്‍ അധികൃതരുടെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് വിവരം. എന്നാല്‍ സഹതടവുകാര്‍ ചേര്‍ന്ന് തന്നെ ഉപദ്രവിക്കുന്നുണ്ടെന്നും കൂടുതല്‍ സംരക്ഷണം നല്‍കണമെന്നും കഴിഞ്ഞ വര്‍ഷം വിനയ് ആവശ്യപ്പെട്ടിരുന്നു.

2012 ഡിസംബറിലാണ് സുഹൃത്തിനൊപ്പം സിനിമ കണ്ടു മടങ്ങിയ പാരാമെഡിക്കല്‍ വിദ്യാര്‍തിനിയെ ഓടുന്ന ബസില്‍ ആറംഗസംഘം കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്.ഗുരുതരമായ പരിക്കേറ്റ യുവതിയെ റോഡിലേക്ക് വലിച്ചെറിഞ്ഞു. സിംഗപൂരിലെ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് യുവതി മരിച്ചത്. നിര്‍ഭയ സംഭവത്തെത്തുടര്‍ന്ന് രാജ്യം മുഴുവന്‍ വന്‍ പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറിയിരുന്നു.

കേസില്‍ വധശിക്ഷ ലഭിച്ച നാല് പ്രതികളില്‍ ഒരാളാണ് വിനയ് ശര്‍മ
കേസില്‍ ആറ് പ്രതികളാണ് ഉണ്ടായിരുന്നത്. മുഖ്യപ്രതി റാം സിങ് കേസിന്റെ വിചാരണ നടക്കുന്നതിനിടെ ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
കുറ്റകൃത്യം നടന്ന സമയത്ത് പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ മൂന്ന് വര്‍ഷം ശിക്ഷ അനുഭവിച്ചതിനെത്തുടര്‍ന്ന് 2015 ഡിസംബറില്‍ മോചിപ്പിച്ചു.

RANDOM NEWS

Chithambaram

ഐ.എന്‍.എക്‌സ്. മീഡിയ കേസ്: മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ്. മീഡിയ കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തു. എഐസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ …