Saturday , November 17 2018
Breaking News
Bishap

ബിഷപ്പ് ഫ്രാങ്കോയ്ക്ക് നോട്ടീസ് അയക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍

കൊച്ചി: കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് നോട്ടീസ് അയയ്ക്കാന്‍ തീരുമാനിച്ചതായി അന്വേഷണ ഉദ്യോഗസ്ഥന്‍ വൈക്കം ഡിവൈഎസ്പി കെ.സുഭാഷ്. അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന് ബിഷപ്പിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. നോട്ടീസ് ഇന്നു തന്നെ അയക്കും.

കേസിലെ അന്വേഷണപുരോഗതി വിലയിരുത്താന്‍ കൊച്ചി റെയ്ഞ്ച് ഐ.ജി. വിജയ് സാഖറെയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഡിവൈഎസ്പി.. ബിഷപ്പിനെ അറസ്റ്റുചെയ്യുന്നതടക്കമുള്ള കാര്യങ്ങളില്‍ അന്തിമ തീരുമാനം കൈകൊള്ളുന്നതിനാണ് യോഗം ചേര്‍ന്നത്. ബിഷപ്പിനെതിരേ ശക്തമായ മൊഴികളും തെളിവുകളും ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകുന്ന ബിഷപ്പിനെ ഏറ്റുമാനൂരില്‍വച്ചായിരിക്കും ചോദ്യംചെയ്യുകയെന്നാണ് സൂചന.

രണ്ടാംഘട്ട അന്വേഷണത്തില്‍ കന്യാസ്ത്രീയുടെയും ബിഷപ്പിന്റെയും മൊഴികളിലെ വൈരുധ്യങ്ങള്‍ പരിഹരിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ചോദ്യം ചെയ്യലില്‍ ബിഷപ്പ് അന്വേഷണസംഘത്തോട് പറഞ്ഞ കാര്യങ്ങള്‍ തെറ്റാണെന്നും കണ്ടെത്തിയിട്ടുണ്ട്.

RANDOM NEWS

K-M-Shaji

കെ.എം ഷാജിയുടെ അയോഗ്യത; സ്റ്റേ തുടരും

കൊച്ചി: അയോഗ്യനാക്കിയ അഴീക്കോട് എം.എല്‍.എ കെ.എം ഷാജിയുടെ നിയമസഭാ അവകാശങ്ങള്‍ സംബന്ധിച്ചുള്ള കാര്യങ്ങളില്‍ രണ്ടാഴ്ചക്ക് ശേഷം ഹൈകോടതി വിധി പറയും. …